കെറി: കൗണ്ടി കെറിയിൽ മരിച്ച യുഎസ് വനിതയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. അന്വേഷണത്തിനായി ജോർദാൻ പോലീസിന്റെ സഹായവും അയർലൻഡ് പോലീസ് തേടുന്നുണ്ട്. നീതിമന്ത്രി ജിം ഒ കെല്ലഗനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതി ജോർദാനിലേക്ക് കടന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.
സംഭവത്തിൽ സമഗ്ര അന്വേഷണമാണ് നടത്തുന്നത് എന്ന് അദ്ദേഹം അറിയിച്ചു. ജോർദാൻ പോലീസിന്റെ സഹായങ്ങളും സേവനങ്ങളും അന്വേഷണത്തിൽ ഉണ്ടാകും. അന്വേഷണത്തിന്റെ ഭാഗമായി ഗാർഡ ഇന്റർപോൾ, യൂറോപോൾ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമ നിർവ്വഹണ ഏജൻസികളെ വിവരം അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. 43 കാരിയായ ജാമി കാർണിയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

