ഡൊണഗൽ: ഈ ഓണം ഉഷാറാക്കാൻ ഡൊണഗൽ ഇന്ത്യൻ മലയാളി അസോസിയേഷൻ (ഡിഐഎംഎ). ഓഗസ്റ്റ് 29 ശനിയാഴ്ചയാണ് ഡിമയുടെ ഓണാഘോഷ പരിപാടികൾ അരങ്ങേറുക. ഓണസദ്യയുൾപ്പെടെ വിപുലമായ ആഘോഷമാണ് അസോസിയേഷൻ സംഘടിപ്പിക്കുന്നത്.
ലെറ്റർകെന്നിയിലെ ഔറ ലെഷർ സെന്ററിൽ ആണ് പരിപാടി നടക്കുക. ആഘോഷത്തിൽ മലയാളികൾക്ക് മാത്രമല്ല മറ്റുള്ളവർക്കും പങ്കെടുക്കാൻ അവസരമുണ്ട്. 29 വിഭവങ്ങൾ അടങ്ങിയ ഓണസദ്യയ്ക്ക് പുറമേ കലാ- സാംസ്കാരിക പരിപാടികൾ കൊണ്ട് സമ്പന്നമായിരിക്കും ഓണാഘോഷം. വടം വലി, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള പ്രത്യേക പരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
Discussion about this post

