കിൽഡെയർ: അയർലൻഡിൽ വൻ തുകയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഇന്റൽ. ലെയ്ക്സ്ലിപ്പിലുള്ള നിർമ്മാണശാലയുടെ വികസനത്തിനായി ഈ നിക്ഷേപം പ്രയോജനപ്പെടുത്തും. 5 ബില്യൺ യൂറോയുടെ നിക്ഷേപമാണ് ഇന്റൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്റലിന്റെ തീരുമാനം അയർലൻഡിൽ വലിയ തൊഴിലവസരങ്ങളാകും സൃഷ്ടിക്കുക.
നിർമ്മാണ രംഗത്ത് നൂറുകണക്കിന് സ്ഥിരം തൊഴിലവസരങ്ങളും ആയിരക്കണക്കിന് താത്കാലിക തൊഴിലവസരങ്ങളും ഉണ്ടാകും. നിലവിൽ അയ്യായിരത്തോളം ജീവനക്കാർ ഇന്റലിന് അയർലൻഡിലുണ്ട്. നിലവിൽ പദ്ധതിയുടെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അടുത്ത വർഷത്തോടെ ഇത് പൂർത്തിയാകും.
Discussion about this post

