തിരുവനന്തപുരം ; കോൺഗ്രസിലെ ഉൾപ്പാർട്ടി പോര് ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി വി ഡി സതീശൻ ഡൽഹിയിൽ . ഷാഫി പറമ്പിൽ – രാജ് മോഹൻ ഉണ്ണിത്താൻ സംഘങ്ങൾ തമ്മിലും, അനിൽ കുമാർ അടക്കം ചില മന്ത്രിമാർ മുഖ്യമന്ത്രിയ്ക്കെതിരെയും രംഗത്ത് വന്നതിനും പിന്നാലെയാണ് എ ഐ സി സി നേതൃത്വവുമായുള്ള ചർച്ചയ്ക്കായി വി ഡി സതീശൻ ഡൽഹിയിലെത്തിയിരിക്കുന്നത്.
പുതിയ കെ പി സി സി അധ്യക്ഷന്റെ നിയമനവും ചർച്ചയായേക്കും. രാഹുൽ ഗാന്ധിയുമായും വിഡി സതീശൻ കൂടിക്കാഴ്ച്ച നടത്തും. സംസ്ഥാനത്ത് പാർട്ടിക്കുള്ളിൽ നടക്കുന്ന കലാപങ്ങളും, ഫ്ലക്സ് യുദ്ധങ്ങൾക്കും എത്രയും വേഗം അന്ത്യമാകണമെന്ന അഭിപ്രായമാണ് മുതിർന്ന നേതാക്കൾക്കുമുള്ളത് . വിലക്ക് ലംഘിച്ചുള്ള പരസ്യപ്രതികരണങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയെ തന്നെ ബാധിക്കുമെന്നും വിലയിരുത്തലുണ്ട്.
ഷാഫി പറമ്പിലും, രാജ് മോഹൻ ഉണ്ണിത്താനും ചേർന്ന് തുടക്കമിട്ട തർക്കം ഇന്ന് രൂക്ഷമായ സൈബർ ആക്രമണങ്ങൾക്കും വഴി തെളിച്ചിരിക്കുകയാണ്. രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ സോഷ്യൽമീഡിയ വഴി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ രംഗത്ത് വന്നതിനെയും പാർട്ടി അതീവ ഗൗരവത്തോടെയാണ് കാണുന്നത് . അടുത്തിടെ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജകാർഡുകൾക്ക് പിന്നിൽ പ്രമുഖ വ്യക്തിയാണെന്നും, പേര് പറയാൻ താല്പര്യമില്ലെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

