ഫെർമനോഗ്: കൗണ്ടി ഫെർമനാഗിൽ പൊള്ളലേറ്റ് 40 കാരി മരിച്ചു. ബെല്ലീക്കിലെ റോക്ക് ഫീൽഡ് ഗാർഡനിൽ ആയിരുന്നു സംഭവം. 40 കാരിയുടെ വീടിനും സാരമായ കേടുപാടുകൾ സംഭവിച്ചു.
ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. യുവതിയുടെ വീട്ടിൽ തീപടർന്നതിനെ തുടർന്ന് പ്രദേശവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സും എത്തി തീ അണച്ച് 40 കാരിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ യുവതി മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

