ഡബ്ലിന്‍ : വാഹന ഉപരോധ സമരം നീളുന്നതിനിടെ സര്‍ക്കാര്‍ സഹായ പായ്ക്കേജ് പ്രഖ്യാപിക്കുമെന്ന് സൂചന. വിവിധ സംഘടനാ ഭാരവാഹികളുമായി നടന്ന ചര്‍ച്ചകൾക്കൊടുവിലാണ് ഇന്ധന ഇളവുകള്‍ സംബന്ധിച്ച പായ്ക്കേജിന് ധാരണയായത്.
ഐറിഷ് റോഡ് ഹോളേജ് അസോസിയേഷൻ , ഐറിഷ് ഫാര്‍മേഴ്സ് അസോസിയേഷന് , ഐറിഷ് ക്രീമറി മില്‍ക്ക് സപ്ലയേഴ്സ് അസോസിയേഷന് എന്നിവ കൃഷി മന്ത്രി മാര്ട്ടിന് ഹെയ്ഡണ്‍ , ഗതാഗത മന്ത്രി ദാരാ ഒ ബ്രയാൻ എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കും. വൈകാതെ പായ്ക്കേജ് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്തുടനീളമുള്ള ഉപരോധം അവസാനിപ്പിക്കുന്നതുവരെ കൂടുതല്‍ പിന്തുണ നടപടികളുടെ പാക്കേജുകൾ പ്രഖ്യാപിക്കില്ലെന്ന് മന്ത്രിമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.ഈ നിലപാടില്‍ നിന്നും മാറിയാണ് പുതിയ പ്രഖ്യാപനം വന്നത്.സമ്പദ് വ്യവസ്ഥയുടെ പ്രധാന മേഖലകള്‍ക്കെല്ലാം പ്രാധാന്യമുള്ളതാകും സഹായപാക്കേജെന്ന് ധനകാര്യ മന്ത്രി സൈമണ്‍ ഹാരിസ് അറിയിച്ചു. ഉപരോധം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

