ഡബ്ലിന്‍ : അയര്‍ലൻഡിലെ വാഹന ഉപരോധം റിട്ടെയില്‍ മേഖലയെ തകർക്കുമെന്ന് സൂചന . .ഡബ്ലിന്‍, കോര്‍ക്ക്, ഗോള്‍വേ, ലിമെറിക്ക് എന്നിവയുള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളിലെ ചില്ലറ വ്യാപാരം 50% വരെ കുറഞ്ഞുവെന്ന് റീട്ടെയില്‍ എക്സലന്‍സ് അയര്‍ലന്‍ഡ് പറയുന്നു.
ഉപരോധം രാജ്യത്തുടനീളം തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ ടൗണുകളിലേയ്ക്ക് ജനങ്ങളെത്തുന്നില്ല . ഡബ്ലിന്‍, കോര്‍ക്ക്, ഗോള്‍വേ, ലിമെറിക്ക് എന്നിവയുള്‍പ്പെടെയുള്ള സിറ്റി സെന്ററുകളിലെ തിരക്ക് 50% കുറഞ്ഞു. ഡബ്ലിനിലടക്കം സിറ്റികളില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണശാലകളില്‍ എത്തുന്നില്ല.
പല റീട്ടെയിലര്‍മാരും അനുഭവിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഇടിവാണിത്.റീട്ടെയില്‍ വിതരണ ശൃംഖലകളിലെ ഈ തടസ്സം ഗുരുതരമായ സമ്മര്‍ദ്ദങ്ങളാണ് സൃഷ്ടിക്കുന്നത്. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് മറ്റ് ബിസിനസുകളുടെയും തൊഴിലാളികളുടെയും ഉപജീവനമാര്ഗ്ഗത്തിനാണ് ഉപരോധം ഭീഷണിയാകുന്നത്.

