ഡെറി:കൗണ്ടി ഡെറിയിൽ സൈക്കിൾ യാത്രികരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി. ഫോറസ്റ്റ് പാർക്ക് മേഖലയിൽ ആയിരുന്നു സംഭവം. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കൾക്ക് നേരെയാണ് കത്തിയുമായി അക്രമി എത്തിയത്. സംഭവത്തിൽ 34 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഫോറസ്റ്റ് പാർക്കിലൂടെ ഇരുവരും സൈക്കിൾ ചവിട്ടുകയായിരുന്നു. ഇതിനിടെ കത്തിയുമായി 34 കാരൻ ഇവരുടെ മുന്നിലേക്ക് എടുത്ത് ചാടി. തുടർന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ ഭയക്കാതിരുന്ന ഇവർ പ്രതിയെ കീഴ്പ്പെടുത്തി. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 34 കാരൻ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
Discussion about this post

