ഗാൽവേ: ഗാൽവേ തുറമുഖത്ത് നിന്നും പ്രതിഷേധക്കാരെ നീക്കി പോലീസ്. പബ്ലിക് ഓർഡർ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പ്രതിഷേധക്കാരെ മാറ്റിയത്. ഇവർ വീണ്ടും സംഘടിക്കാതിരിക്കാൻ പ്രദേശത്ത് ഉദ്യോഗസ്ഥർ കാവലായി തുടരുകയാണ്.
രാജ്യത്തെ പ്രധാന ഇന്ധന സംഭരണശാലയാണ് ഗാൽവേ തുറമുഖം. പ്രതിഷേധത്തിന്റെ ആദ്യദിനമായ ചൊവ്വാഴ്ച തന്നെ പ്രതിഷേധക്കാർ ഇവിടെ സംഘടിച്ചിരുന്നു. ഇതിന് പിന്നാലെ ടെർമിനലിലേക്കുള്ള പ്രധാന റോഡ് ഉപരോധിക്കുകയായിരുന്നു. ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്.
Discussion about this post

