ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ ഇ-സ്കൂട്ടർ ഓടിച്ച കൗമാരക്കാരനെ പിടികൂടി പോലീസ്. 13 വയസ്സുള്ള കുട്ടിയെ ആണ് ലൈസൻസും ഇൻഷൂറൻസും ഇല്ലാതെ വാഹനമോടിച്ചതിന് പോലീസ് പിടികൂടിയത്. പിന്നീട് കുട്ടിയെ താക്കീത് ചെയ്തുവിട്ടു.
ബാലിമെനയിലെ ഡൺവാലെ പ്രദേശത്ത് പോലീസ് പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെ ആയിരുന്നു ഇ-സ്കൂട്ടറുമായി എത്തിയ കൗമാരക്കാരൻ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ കുട്ടിയെ തടയുകയായിരുന്നു. തുടർന്ന് താക്കീത് നൽകി രക്ഷിതാക്കൾക്കൊപ്പം വിട്ടു. വാഹനം പോലീസ് പിടിച്ചെടുത്തു.
Discussion about this post

