ഗാൽവേ: തുവാമിലെ മദർ ആൻഡ് ബേബി ഹോമിൽ നിന്നും കൂടുതൽ ശിശുക്കളുടെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. എട്ട് സെറ്റ് അവശിഷ്ടങ്ങൾ കൂടിയാണ് കണ്ടെടുത്തത്. ഇത് പരിശോധനയ്ക്കായി എടുത്തു. ഇതുവരെ 77 സെറ്റ് അവശിഷ്ടങ്ങളാണ് മേഖലയിൽ നിന്നും കണ്ടെടുത്തത്. ശ്മശാനം എന്ന് രേഖപ്പെടുത്തിയ മേഖലയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തത് എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം ജൂലൈയിൽ ആയിരുന്നു മേഖലയിൽ തിരച്ചിൽ ആരംഭിച്ചത്. ഓഫീസ് ഓഫ് ദി ഡയറക്ടർ ഓഫ് ഓതറൈസ്ഡ് ഇന്റർവെൻഷൻ തുവാം ആണ് പരിശോധന നടത്തുന്നത്. ശേഖരിച്ച മൃതദേഹഭാഗങ്ങൾ എല്ലാം തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. 1925 നും 61 നും ഇടയിൽ ഇവിടെ പ്രവർത്തിച്ചിരുന്ന സെന്റ് മേരീസ് മദർ ആൻഡ് ബേബി ഹോമിലെ 796 കുഞ്ഞുങ്ങളുടെ മൃതദേഹം ഇവിടെ കുഴിച്ചിട്ടുണ്ടെന്ന് 2014 ൽ ചരിത്രകാരിയായ കാതറിൻ കാർലെസ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു മേഖലയിൽ പരിശോധന ആരംഭിച്ചത്.

