ഡബ്ലിൻ: ആമസോൺ ഉൾപ്പെടെയുള്ള ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവർക്ക് ഇനി നൽകേണ്ടിവരിക വലിയ വില. അടുത്ത മാസം മുതൽ യൂറോപ്യൻ യൂണിയനിൽ പ്രാബല്യത്തിൽ വരുന്ന പുതിയ യൂറോപ്യൻ യൂണിയൻ കസ്റ്റംസ് നിയമങ്ങളാണ് ഉപഭോക്താക്കളുടെ ചിലവ് വർധിപ്പിക്കുന്നത്. അടുത്ത മാസം മുതൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്നും വാങ്ങുന്ന സാധനങ്ങൾക്ക് അമിത നിരക്ക് നൽകേണ്ടതായി വരും.
ടെമു, ഷെയ്ൻ, അലിഎക്സ്പ്രസ്, ചില ആമസോൺ മാർക്കറ്റ്പ്ലേസ് വിൽപ്പനക്കാർ എന്നിവ വഴി സാധനങ്ങൾ വാങ്ങുന്നവർക്കാണ് നിയമം ബാധകമാകുക. 150 യൂറോയോ അതിൽ താഴെയോ വിലമതിയ്ക്കുന്ന സാധനങ്ങൾക്ക് അടുത്ത മാസം 1ാം തിയതി മുതൽ ഓരോ ഇനത്തിനും 3 യൂറോ വീതമാണ് കസ്റ്റംസ് ഡ്യൂട്ടി നൽകേണ്ടിവരിക.
Discussion about this post

