കൊച്ചി : ഫിനാൻസ് ഡിപ്പാർട്ട്മെന്റിലെ സീക്രട്ട് സെക്ഷനിലെ ഡേറ്റ അടക്കം എ ഐ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് വിശകലനം ചെയ്തതായി മുൻ ധനമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ തോമസ് ഐസക്ക്. 195 പേജ് വരുന്ന രേഖ ഒരാഴ്ച്ച കൊണ്ട് തയ്യാറാക്കിയപ്പോൾ തന്നെ ഇതെങ്ങനെയെന്ന് അത്ഭുതം തോന്നിയിരുന്നു.
എ ഐ കണ്ടന്റൻ ഡിറ്റക്ഷൻസ് ടൂൾസ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ധവളപത്രത്തിന്റെ ഭൂരിഭാഗവും എ ഐ ഉപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യക്തമായി.രണ്ട് എ ഐ ടൂളുകൾ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. ധവളപത്രത്തിന്റെ ഗണ്യമായ ഭാഗവും എഐ ജനറേറ്റഡ് ആണെന്നും തോമസ് ഐസക്ക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘ എ ഐ ഉപയോഗിക്കുന്നതിന് ഞാൻ എതിരല്ല . എന്നാൽ ഇവിടെ രഹസ്യരേഖകൾ എല്ലാം പബ്ലിക് ഡൊമെയ്നിലേയ്ക്ക് നൽകിയിരിക്കുകയാണ്. ഇങ്ങനെയൊന്ന് ഉണ്ടായിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ക്ലാരിഫൈ ചെയ്യണം . സീക്രട്ട് ഡേറ്റ എ ഐ ടൂൾ ഉപയോഗിച്ച് വിശകലനം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ സുപ്രീം കോടതി, ഹൈക്കോടതി, കേന്ദ്രധനകാര്യവകുപ്പ്, കേരളസർക്കാർ എല്ലാവരും ഇറക്കിയിട്ടുണ്ട്.അനുമതിയുള്ള എ ഐ ടൂളുകളേ ഉപയോഗിക്കാൻ പാടുള്ളു. സീക്രട്ടായിട്ടുള്ളാ ഡേറ്റ എൽ എൽ എം സിൽ ഇടാൻ പാടില്ലെന്നുള്ള നിർണ്ണായനിർദേശങ്ങൾ സുപ്രീം കോടതി തന്നെ നൽകിയിട്ടുണ്ട് “ – തോമസ് ഐസക്ക് പറഞ്ഞു.

