ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ സംഘർഷത്തെ തുടർന്ന് രണ്ട് പേർ അറസ്റ്റിൽ. വെള്ളിയാഴ്ച പുലർച്ചെ ക്രംലിൻ റോഡ് പ്രദേശത്തെ പൊതുസ്ഥലത്ത് ആയിരുന്നു സംഭവം. ഇവരുടെ പക്കൽ നിന്നും കത്തിയും കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി.
അറസ്റ്റിലായ രണ്ട് പേരും പരസ്പരം ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. പ്രദേശവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോൾ മുറിവേറ്റ നിലയിൽ ആയിരുന്നു ഇരുവരെയും കണ്ടത്. ഉടനെ ടേസർ ഉപയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
Discussion about this post

