കോട്ടയം ; കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ചെന്ന മട്ടിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് സുരേഷ് ഗോപി. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം .
‘സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ?????
ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ…..
സത്യം അറിയാൻ ഒരൊറ്റ ക്ലിക്ക് മതി. അതുകൊണ്ട് ഇത്തരം ‘സിനിമാ കഥകൾ’ വിശ്വസിച്ച് ആരും സമയം കളയരുത്.
വ്യാജ വാർത്തകൾ ചമയ്ക്കുന്നവരോട്…
“ലത് ശരിയല്ല… ഇനിയെങ്കിലും മാറ്റണം‘ എന്നാണ് സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Discussion about this post

