സമീപ വർഷങ്ങളിൽ ശ്വാസകോശ അർബുദ ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. രോഗം നേരത്തെ കണ്ടുപിടിക്കാൻ സാധിക്കാത്തത് രോഗം കൂടുന്നതിനും മരണത്തിനും കാരണമാകുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ മൂത്രപരിശോധനയിലൂടേ ശ്വാസകോശ അർബുദം കണ്ടെത്താനാകുമെന്നാണ് ഗവേഷകർ പറയുന്നത് .സാധാരണയായി ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ നിരന്തരമായ ചുമ , നെഞ്ചു വേദന , ശ്വാസതടസം എന്നിവയാണ്.
ശരീരത്തിലെ കേടായ കോശങ്ങളെ സോംബി സെൽ എന്നാണ് വിളിക്കുന്നത് . ഇത് കേടായാലും വളരുകയോ, വിഭജിക്കുകയോ ചെയ്യാതെ ശരീരത്തിൽ തുടരുന്നു . പക്ഷെ ഈ കോശങ്ങൾ ക്യാൻസർ സാദ്ധ്യത വർധിപ്പിക്കുന്നുണ്ട്.ശ്വാസകോശത്തിലെ സോംബി കോശങ്ങള്‍ പുറംതള്ളുന്ന പ്രോട്ടീനുകളുമായി പ്രതിപ്രവര്‍ത്തിക്കുന്ന ഒരു കുത്തിവയ്പ്പാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തത്.
ശരീരത്തിലേയ്ക്ക് സെൻസർ പ്രോബ് കുത്തി വയ്ക്കുന്നതാണ് പരിശോധന . സോംബി കോശങ്ങൾ പുറത്ത് വിടുന്ന പ്രത്യേക പ്രോട്ടീൻ കണ്ടെത്തുകയാണ് ഇവ ചെയ്യുന്നത്. സെൻസർ പ്രോബ് പ്രോട്ടീൻ കണ്ടെത്തുമ്പോൾ ഇത് രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു. ഒരു ഭാഗം മൂത്രത്തിലൂടെ പുറം തള്ളപ്പെടും.ഇതിനെ സില്‍വർ സൊല്യൂഷൻ വഴി കാണാനാകും . ഇങ്ങനെ മൂത്രത്തിന്റെ നിറം പരിശോധിച്ച് ക്യാൻസറിലേയ്ക്ക് നയിക്കുന്ന പത്തോളജിക്കൽ മാറ്റങ്ങൾ ഉണ്ടോയെന്ന് അറിയാനാകും എന്നാണ് ഗവേഷകർ പറയുന്നത് .