ഡബ്ലിൻ: മോർബിഡ് ഒബീസിറ്റി ( അമിതവണ്ണം) യെ തുടർന്ന് അയർലൻഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായത് 200 ഓളം പേർ. 2024 ലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. 3.2 മില്യൺ യൂറോയാണ് ശസ്ത്രക്രിയയ്ക്കായി ചിലവഴിച്ചത്.
അമിത വണ്ണം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് ഒരാൾക്ക് 15,200 യൂറോയാണ് ചിലവ്. പല തരത്തിലാണ് ഈ ശസ്ത്രക്രിയ നടത്താറുള്ളത്. ആമാശയത്തിന്റെ വലിപ്പം കുറയ്ക്കുന്ന ശസ്ത്രക്രിയയ്ക്കാണ് രോഗികളിൽ ചിലർ വിധേയരാകാറുള്ളത്. മറ്റ് ചിലർ ഗ്യാസ്ട്രിക് ബൈപ്പാസ്, ഗാസ്ട്രിക് ബാൻഡിംഗ് തുടങ്ങിയ ശസ്ത്രക്രിയകളാണ് ചെയ്യാറുള്ളത്.
Discussion about this post

