കോഴിക്കോട് കോർപ്പറേഷനിൽ യു ഡി എഫിന്റെ മേയർ സ്ഥാനാർത്ഥിയായ പി എം നിയാസ് തോറ്റു . കെ പി സി സി ജനറൽ സെക്രട്ടറിയായ നിയാസ് പാറപ്പോടിയിൽ നിന്നാണ് ജനവിധി തേടിയത് . കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫായിരുന്നു നിയാസിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നത് .
അതേസമയം കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് രണ്ടാം സ്ഥാനത്താണ് . എൽ ഡി എഫാണ് മുന്നിൽ . എൽ ഡി എഫ് 17 ഇടത്തും, യുഡി എഫ് 12 ഇടത്തും എൻ ഡി എ ഏഴിടത്തും മുന്നേറുന്നു. 2 ഇടങ്ങളിൽ മറ്റ് സ്ഥാനാർത്ഥികളാണ് മുന്നേറുന്നത് .
Discussion about this post

