ആലപ്പുഴ: കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിന്റെ വാർഡിൽ എൽഡിഎഫ് വിജയിച്ചു. കൈതവന വാർഡിൽ യുഡിഎഫിന് പരാജയം. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയുൾപ്പെടെ ജില്ലയിലെ 1666 വാർഡുകളിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.
മാവേലിക്കര മുനിസിപ്പാലിറ്റി ഭരണം വ്യക്തമായ ഭൂരിപക്ഷത്തോടെ നേടിയെന്ന് അവകാശപ്പെട്ട് മൂന്ന് മുന്നണികൾ മുന്നോട്ടുവന്നിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും ഒമ്പത് സീറ്റുകൾ വീതം നേടിയിരുന്നു.
Discussion about this post

