പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ഷൊർണൂരിൽ ബിജെപിയ്ക്ക് നേട്ടം. തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഷൊർണൂരിൽ മൂന്ന് സീറ്റുകളിൽ ബിജെപി വിജയിച്ചു. വാർഡുകളിലാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയം നേടിയത്.
941 ഗ്രാമ പഞ്ചായത്തുകളിൽ ഒൻപത് ഇടങ്ങളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. മൂന്ന് നഗരസഭകളിലും എൻഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറ്റം തുടരുന്നുണ്ട്. 1 കോർപ്പറേഷനിലും എൻഡിഎ ലീഡ് ചെയ്യുന്നുണ്ട്.
120 ഗ്രാമ പഞ്ചായത്തുകളിൽ എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. 35 ഗ്രാമപഞ്ചായത്തുകളിലും ഏഴ് ജില്ലാ പഞ്ചായത്തുകളിലും എൽഡിഎഫ് മുന്നേറുന്നുണ്ട്. 29 മുനിസിപ്പാലിറ്റികളിലും 3 കോർപ്പറേഷനുകളിലും എൽഡിഎഫിനാണ് ലീഡുള്ളത്.
Discussion about this post

