രൺവീർ സിങ്ങിന്റെ ധുരന്ധർ ബോക്സ് ഓഫീസിൽ മികച്ച രീതിയിൽ മുന്നേറുകയാണ് . ഇന്ത്യ-പാകിസ്ഥാൻ ചാരവൃത്തിയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം . അതേസമയം ഇപ്പോൾ ലോകത്ത് ആറ് രാജ്യങ്ങൾ ഈ ചിത്രം നിരോധിച്ചിരിക്കുകയാണ്.
ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നീ രാജ്യങ്ങളാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാൻ വിരുദ്ധ ഉള്ളടക്കം കാരണമാണ് സിനിമ നിരോധിച്ചിരിക്കുന്നത്. നേരത്തെ, ‘സ്കൈ ഫോഴ്സ്’, ‘ഫൈറ്റർ’, ‘ആർട്ടിക്കിൾ 370’, ‘ടൈഗർ 3’ എന്നിവ ഈ രാജ്യങ്ങളിൽ നിരോധിച്ചിരുന്നു.
ഡിസംബർ 5 നാണ് ചിത്രം റിലീസ് ചെയ്തത്. അതിനുശേഷം, ചിത്രം ലോകമെമ്പാടുമായി 300 കോടി രൂപയും ഇന്ത്യയിൽ 200 കോടി രൂപയും നേടി. ഈ വാരാന്ത്യത്തിൽ ചിത്രം കൂടുതൽ വരുമാനം നേടിയേക്കാം. ഗൾഫിലുടനീളം തിയേറ്റർ റിലീസ് ഉറപ്പാക്കാൻ നിർമ്മാതാക്കൾ ശ്രമിച്ചതായി റിപ്പോർട്ടുകൾ പറയുന്നു, പക്ഷേ എല്ലായിടത്തും അനുമതി നിഷേധിക്കപ്പെട്ടു.
പാകിസ്ഥാനിലെ ഓപ്പറേഷൻ ലിയാരിയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ നിന്നും ഇന്ത്യൻ ഇന്റലിജൻസിന്റെ ഇടപെടലിൽ നിന്നുമാണ് സിനിമ രൂപപ്പെടുത്തിയിരിക്കുന്നത് . രൺവീർ സിങ്ങിനൊപ്പം, സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

