ന്യൂകാസിൽ: മോർൺ പർവ്വനിരയിൽ കാട്ടുതീ പടർന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം. ഇവിടം സന്ദർശിക്കുന്നതിൽ നിന്നും ആളുകൾ വിട്ട് നിൽക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. നിലവിൽ തീ അണയ്ക്കുന്നതിനായി കിണഞ്ഞ് പരിശ്രമിക്കുകയാണ് അഗ്നിശമന സേനാംഗങ്ങൾ.
ദിവസങ്ങൾക്ക് മുൻപാണ് പ്രദേശത്ത് കാട്ടുതീ പടർന്നത്. ന്യൂകാസിലിലെ ചിമ്മിനി റോക്ക് പർവതത്തിൽ 600 മീറ്റർ വിസ്തൃതിയാണ് കാട്ടുതീ പടർന്നത്. 45 ഓളം അഗ്നിശമനസേനാംഗങ്ങളാണ് രക്ഷാദൗത്യത്തിന്റെ ഭാഗമായിട്ടുള്ളത്. ബ്ലഡി ബ്രിഡ്ജ്, ഹെഡ് റോഡ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് ഉണ്ട്.
Discussion about this post

