ഡബ്ലിൻ ; യുകെയിലുടനീളം നടക്കുന്ന ‘റിമെംബ്രൻസ് സൺഡേ’ ആചരണങ്ങളുടെ ഭാഗമായി ഫെർമനാഗ് കൗണ്ടിയിലെ എന്നിസ്കില്ലനിലുള്ള യുദ്ധസ്മാരകത്തിൽ ഐറിഷ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ പുഷ്പചക്രം അർപ്പിച്ചു.
1987 ൽ എന്നിസ്കില്ലനിൽ നടന്ന റിമെംബ്രൻസ് ചടങ്ങിനിടെ ഐ ആർ എ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 12 പേരെയും ചടങ്ങി ആദരിച്ചു. യുകെ സർക്കാരിനെ പ്രതിനിധീകരിച്ച് നോർത്തേൺ അയർലൻഡ് സെക്രട്ടറി ക്രിസ് ബ്രയാന്റും മൈക്കൽ മാർട്ടിനൊപ്പം ഉണ്ടായിരുന്നു. 2012 ൽ അന്നത്തെ ഐറിഷ് പ്രധാനമന്ത്രി എൻഡ കെന്നി ആരംഭിച്ച പാരമ്പര്യത്തിന്റെ തുടർച്ചയായാണ് മൈക്കൽ മാർട്ടിനും ഇവിടെ പുഷ്പചക്രം സമർപ്പിച്ചത്.
Discussion about this post

