ഡബ്ലിൻ ; തൊഴിലില്ലാത്തവർക്കുള്ള പദ്ധതികളുമായി സഹകരിക്കാൻ വിസമ്മതിക്കുന്ന തൊഴിൽരഹിതരായ വ്യക്തികൾക്കെതിരെ നടപടിയെടുക്കുമെന്ന് ടാനൈസ്റ്റ് സൈമൺ ഹാരിസ് .
‘ പൂർണ്ണമായ തൊഴിലവസരങ്ങൾ ലഭ്യമായ കാലഘട്ടത്തിൽ ആളുകൾ തൊഴിൽ രഹിതരായി തുടരുന്നത് അംഗീകരിക്കാനാകില്ല. സർക്കാർ നൽകുന്ന തൊഴിലില്ലായ്മ വേതനം ഒരു സുരക്ഷാകാര്യം മാത്രമല്ല , അതൊരു ജീവിതശൈലിയല്ല .ദീർഘകാലമായി തൊഴിലില്ലാത്തവർക്ക് തൊഴിൽ നേടുന്നതിലെ തടസങ്ങൾ നീക്കുക, അവസരങ്ങൾ സൃഷ്ടിക്കുക ഇതുവഴി അവരെ തൊഴിൽ മേഖലയിലേയ്ക്ക് കൊണ്ടു വരികയാണ് ലക്ഷ്യം. ഇതിൽ സഹകരിക്കാൻ മടിക്കുന്നവർക്കെതിരെ പിഴ ചുമത്തും – ‘ അദ്ദേഹം പറഞ്ഞു.
Discussion about this post

