അല്ലു അർജുൻ നായകനായ ‘പുഷ്പ 2’ ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റാണ്. ബോക്സോഫീസിൽ ഒട്ടേറെ റെക്കോർഡുകളും ഇതിനോടകം എഴുതിച്ചേർത്തു. എന്നാൽ തെലങ്കാനയിലെ സിനിമയെ കുറിച്ച് ചില പ്രചാരണങ്ങളും ഉയരുന്നുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് തെലങ്കാന മന്ത്രി കൊമതി വെങ്കട്ട് റെഡ്ഡി നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ വിവാദമാകുന്നത് .
ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിൽ പുഷ്പ 2 വിന്റെ പ്രീമിയറിനിടെ മരിച്ച സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ചെക്ക് വിതരണം ചെയ്യുന്ന ചടങ്ങിലായിരുന്നു കൊമതി വെങ്കട്ട് റെഡ്ഡിയുടെ പ്രസ്താവന. ‘പുഷ്പ 2′ നല്ല സിനിമയാണെന്ന് നിങ്ങൾ കരുതുന്നു, ഞാനും ആ സിനിമ കണ്ടിട്ടുണ്ട്. പക്ഷേ സിനിമ കണ്ടതിന് ശേഷം ഇനി അങ്ങനെയൊരു സിനിമ കാണേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇനി മുതൽ ചരിത്രപരവും മതപരവും തെലങ്കാനയുമായി ബന്ധപ്പെട്ടതുമായ സിനിമകൾ മാത്രമേ ഞാൻ കാണൂ.’മൂന്ന് മണിക്കൂർ ജോലി നിർത്തി വച്ചാണ് സിനിമ കണ്ടത് . ഒടുവിൽ ഈ സിനിമ യുവാക്കളെ നശിപ്പിക്കുകയാണെന്ന് മനസ്സിലായി’ കൊമതി വെങ്കട്ട് റെഡ്ഡി പറഞ്ഞു. .
അതേസമയം ഇന്നലെയും അല്ലു അർജുൻ വാർത്താസമ്മേളനം നടത്തി നടന്ന സംഭവങ്ങളിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഒരു രാഷ്ട്രീയ നേതാക്കളുമായോ പാർട്ടികളുമായോ തനിക്ക് ബന്ധമില്ലെന്നും, തെലങ്കാന സർക്കാരിനോട് തങ്ങൾക്ക് ബഹുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.