ടിപ്പററി: നീനാ കൈരളി അസോസിയേഷന്റെ ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങൾ നടന്നു. കഴിഞ്ഞ ദിവസം നീനാ സ്കൗട്ട് ഹാളിലായിരുന്നു പരിപാടി. ആഘോഷത്തിൽ ഫാ. റെക്സൻ ചുള്ളിക്കൽ മുഖ്യാതിഥിയായി.
ആഘോഷത്തോട് അനുബന്ധിച്ച് നിരവധി കലാപരിപാടികൾ നടന്നു. കുട്ടികളുടെയും മുതിർന്നവരുടെയും വ്യത്യസ്ത പരിപാടികൾ അരങ്ങേറി. ക്രിസ്തുമസ് കരോളും ഉണ്ടായിരുന്നു. കന്യാമറിയം എന്ന നാടകം ആയിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം.
Discussion about this post

