ഡബ്ലിൻ: അയർലൻഡിൽ ഭവന രഹിതരുടെ എണ്ണത്തിൽ വീണ്ടും വർധന. കഴിഞ്ഞ വർഷം നവംബർമാസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ രാജ്യത്ത് 16,996 ഭവന രഹിതർ ഉണ്ടെന്നാണ് വ്യക്തമാകുന്നത്. ഒക്ടോബർ മാസത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഭവന രഹിതരുടെ എണ്ണത്തിൽ 230 പേരുടെ വർധനവ് ഉണ്ടായി.
അയർലൻഡിൽ 11,675 മുതിർന്നവർക്ക് വീടില്ല. 5,321 കുട്ടികളും വീടില്ലാത്തവരാണ്. ഓരോ മാസവും ഭവന രഹിതരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് സൈമൺ കമ്യൂണിറ്റീസ് ഓഫ് അയർലൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ബെർ ഗ്രോഗൻ കൂട്ടിച്ചേർത്തു.
Discussion about this post

