മീത്ത്: കൗണ്ടി മീത്തിൽ കാറുകൾക്ക് തീയിട്ടു. സംഭവത്തിൽ എട്ടോളം കാറുകൾ കത്തിനശിച്ചു. വെളളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു.
ദുലീക്കിലെ മെയിൻ സ്ട്രീറ്റിന് പുറത്ത് രാത്രി 10.50 ഓടെയായിരുന്നു സംഭവം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മനപ്പൂർവ്വം തീയിട്ടതാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം. സ്ഥലത്ത് പോലീസ് സാങ്കേതിക പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടൻ ബന്ധപ്പെടണമെന്നാണ് പോലീസ് അഭ്യർത്ഥന.
Discussion about this post

