സ്ലൈഗോ: റാത്ത്ലിയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മരിച്ച സഹോദരങ്ങളുടെ സംസ്കാരം ഇന്ന്. സഹോദരങ്ങളുടെ സംസ്കാരം ഇന്ന്. ഉച്ചയ്ക്ക് ശേഷം റോസ്ലിയ സെമിത്തേരിയിൽ ആയിരിക്കും മൃതദേഹം സംസ്കരിക്കുക. ഇതിന് മുന്നോടിയായുള്ള പ്രാർത്ഥനകളും ശുശ്രൂഷകളും ഈസ്കിയിലെ സെന്റ് ജെയിംസ് പള്ളിയിൽ നടക്കും. കുർബാന തത്സമയം സംപ്രേഷണം ചെയ്യും.
ഡിസംബർ 28 ന് ആയിരുന്നു വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ പാട്രികും സീമസ് കഫെയും മരിച്ചത്. വീട്ടിൽ നിന്നും തീയും പുകയും ഉയർന്നതിനെ തുടർന്ന് പ്രദേശവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീ അണച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
Discussion about this post

