പാലക്കാട് : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിതയുടെ ഭർത്താവ് . വിവാഹിതയാണെന്ന് അറിഞ്ഞിട്ടും രാഹുൽ തന്റെ ഭാര്യയുമായി ബന്ധം തുടർന്നതായും ഇത് തന്റെ ദാമ്പത്യജീവിതം തകരാൻ കാരണമായതായും പരാതിയിൽ പറയുന്നു.
ഭാര്യയുമായി സൗഹൃദം സ്ഥാപിക്കാൻ രാഹുൽ തന്റെ അസാന്നിധ്യം മുതലെടുത്തു. നേരത്തെ, ദമ്പതികൾക്കിടയിൽ സമാധാനം സ്ഥാപിക്കാൻ മാത്രമാണ് ശ്രമിച്ചതെന്നും മറ്റൊന്നിനും ശ്രമിച്ചില്ലെന്നും രാഹുൽ പറഞ്ഞിരുന്നു . അങ്ങനെയാണെങ്കിൽ ഭാര്യയെ ബന്ധപ്പെടുന്നതിനു പകരം രാഹുൽ തന്നെ ബന്ധപ്പെടാത്തതെന്താണെന്നാണ് ഭർത്താവ് പരാതിയിൽ ചോദിക്കുന്നത്.
രാഹുൽ അവസരം മുതലെടുത്തു. സമൂഹമാധ്യമങ്ങളിൽ തന്റെ ലൈംഗികശേഷിയെ പോലും ചോദ്യം ചെയ്തുകൊണ്ടുള്ള മോശപ്പെട്ട പ്രതികരണങ്ങൾ കാണാനിടയായി. മാനസികമായി തകർച്ചയിലേക്ക് നയിച്ചു. കുടുംബത്തിന്റെ അഭിമാനത്തിന് ക്ഷതമേറ്റുവെന്നും അതിജീവിതയുടെ ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു.

