ബെൽഫാസ്റ്റ്: തണുപ്പിന്റെ പശ്ചാത്തലത്തിൽ വടക്കൻ അയർലൻഡിലെ കൗണ്ടികളിലും മുന്നറിയിപ്പ്. ആറോളം കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. ഇന്ന് ഉച്ച മുതൽ നിലവിൽ വരുന്ന മുന്നറിയിപ്പ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് അവസാനിക്കും.
ഡൊണഗൽ, കാവൻ, മൊനാഘൻ, ലൗത്ത്, കൊണാച്ച് എന്നീ കൗണ്ടികളിൽ സ്നോ ഐസ് വാണിംഗ് മെറ്റ് ഐറാൻ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് ആറ് മണി മുതൽ നാളെ ഉച്ചയ്ക്ക് 11 മണിവരെയാണ് വാണിംഗ്. ഡൊണഗലിന് മാത്രമായി പ്രത്യേക വാണിംഗ് ഉണ്ട്.
Discussion about this post

