ഡബ്ലിൻ: അയർലൻഡിൽ നിന്നും വൈദികപഠനം പൂർത്തിയാക്കിയ ഫാ. ആന്റണി വാളിപ്ലാക്കൽ കേരളത്തിൽ. വിശ്വാസികളും കുടുംബാംഗങ്ങളും ചേർന്ന് അദ്ദേഹത്തിന് ഊഷ്മള സ്വീകരണം നൽകി. അയർലൻഡിൽ നിന്നും സെമിനാരി പഠനം പൂർത്തിയാക്കി വൈദികനായ ആദ്യ മലയാളിയാണ് ഫാ. ആന്റണി. കപ്പുച്ചിൻ സഭാംഗം കൂടിയാണ് അദ്ദേഹം.
ഡബ്ലിൻ രൂപതയിൽ ആയിരുന്നു സെമിനാരി പഠനം. പിന്നാലെ പുരോഹിതസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ഇതിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം കേരളത്തിൽ എത്തുന്നത്. ഐറിഷ് റെയിൽ ഇലക്ട്രോണിക്സ് എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു ഫാ. ആന്റണി. ഇതിനിടെയാണ് അദ്ദേഹത്തിനെ ദൈവവിളി ഉണ്ടായത്. ഇതോടെ സെമിനാരിയിൽ ചേരുകയായിരുന്നു.
Discussion about this post

