ഗാൽവെ: അയർലൻഡിലെ പ്രധാന വിൻഡ് ഫാം പദ്ധതി ഉപേക്ഷിച്ചു. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ടോമി ടിയേർനാൻ ഉൾപ്പെടെ 177 പേർ പദ്ധതിയ്ക്കെതിരെ രംഗത്തുവന്നതോടെയാണ് ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഇക്കാര്യം ആസൂത്രണ കമ്മീഷൻ സ്ഥിരീകരിച്ചു. ക്ലെയർ, ഗാൽവെ കൗണ്ടികളുടെ തീരത്ത് 30 ഈഫൽ ടവർ വലിപ്പമുള്ള ടർബൈനുകൾ ഉൾക്കൊള്ളുന്ന 1.4 ബില്യൺ യൂറോയുടെ വിൻഡ് ഫാം പദ്ധതിയായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിൽ 1,000 അടിയിൽ കൂടുതൽ ഉയരത്തിലാണ് കാറ്റാടി സ്ഥാപിക്കുക.
എസിപിയ്ക്ക് മുൻപിലാണ് 177 പേർ നിവേദനം നൽകിയത്. പദ്ധതി വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയിരിക്കുന്നത്.
Discussion about this post

