സാമന്ത റൂത്ത് പ്രഭുവും , ഭർത്താവ് രാജ് നിദിമോരുവും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് . അതിനു മുന്നോടിയായി വീട്ടിൽ നടത്തിയ പൂജകളുടെ ചിത്രങ്ങളാണിപ്പോൾ സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചിരിക്കുന്നത് .
അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് പൂജയിൽ പങ്കെടുത്തത്.ചുവന്ന വസ്ത്രം ധരിച്ച സാമന്തയെയും, ക്രീം നിറത്തിലുള്ള കുർത്തയും വെള്ള പൈജാമയും ധരിച്ച രാജിനെയും ചിത്രങ്ങളിൽ കാണാം. മുതിർന്നവരിൽ നിന്ന് അനുഗ്രഹം തേടുന്നതിന്റെയും, കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷം പങ്കിടുന്നതിന്റെയും ദൃശ്യങ്ങളും താരം പങ്ക് വച്ചിട്ടുണ്ട്.
2026 ജൂണിലാണ് താൻ അമ്മയാകാൻ പോകുന്ന വിവരം സാമന്ത റൂത്ത് വെളിപ്പെടുത്തിയത് . തന്റെ ചിത്രമായ ‘മാ ഇൻ്റി ബംഗാരത്തിന്റെ ‘ വിജയാഘോഷ വേളയിലാണ് താരം ഈ സന്തോഷവാർത്ത പങ്ക് വച്ചത്. നിലവിലുള്ള പ്രൊജക്ടുകൾ കഴിഞ്ഞാൽ കുറച്ച് കാലത്തേയ്ക്ക് അഭിനയരംഗത്ത് നിന്ന് വിട്ടു നിൽക്കാൻ ഉദേശിക്കുന്നതായും സാമന്ത പറഞ്ഞിരുന്നു.
2025 ഡിസംബർ 1-ന് കോയമ്പത്തൂരിലെ സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷനിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ചാണ് സാമന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും വിവാഹിതരായത് .

