ഡബ്ലിൻ: ഡബ്ലിൻ 24 ലെ അഫോർഡബിൾ വീടുകൾക്കായുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കാൻ ആരംഭിക്കും. 345,500യൂറോ മുതലാണ് വീടുകൾ ആരംഭിക്കുന്നത്. രണ്ട് പുതിയ വീടുകളാണ് ഉപഭോക്താക്കൾക്കായി തയ്യാറായിരിക്കുന്നത്.
ബാലിക്കുല്ലൻ ഗേറ്റിലെ ദി വുഡിലാണ് വീടുകൾ വിൽപ്പനയ്ക്കായി എത്തിയിരിക്കുന്നത്. രണ്ട് കിടപ്പുമുറികളുള്ള ഗ്രൗണ്ട് ഫ്ളോർ വീടുകളാണ് രണ്ടും. ഈ വീടുകൾ ഡബ്ലിൻ സൗത്ത് കൗണ്ടി കൗൺസിലാണ് കൈമാറുന്നത്. മേപ്പിൾവുഡ് റെസിഡെൻഷ്യലാണ് വീടിന്റെ നിർമ്മാതാക്കൾ. വീടുകൾക്ക് ഏകദേശം 81.8 ചതുരശ്ര മീറ്റർ വിസ്തീർണം ഉണ്ടായിരിക്കും. 440,000 യൂറോയാണ് ഈ വീടുകളുടെ യഥാർത്ഥ മൂല്യം. 20 ശതമാനത്തിൽ താഴെ വിലയിൽ കിഴിവ് വരുത്തിയാണ് വീടുകൾ കൈമാറുന്നത്.

