ഒഫാലി: കൗണ്ടി ഒഫാലിയിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ തീവയ്പ്പ് സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇന്നലെയാണ് സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ഇന്നലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ടുള്ള മൂന്നാമത്തെ അറസ്റ്റാണിത്. നേരത്തെ രണ്ട് പുരുഷന്മാർ അറസ്റ്റിലായിരുന്നു. സ്ത്രീയുടെ പേര് വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഇവർ ഗാർഡ കസ്റ്റഡിയിൽ തുടരുകയാണ്.
കഴിഞ്ഞ വർഷമാണ് എഡെൻഡെറിയിലെ വീടിന് പ്രതികൾ തീയിട്ടത്. സംഭവത്തിൽ നാല് വയസ്സുള്ള ടാഡ് ഫാരെവൽ, മുതുമുത്തശ്ശി മേരി ഹോൾട്ട് എന്നിവർക്ക് ജീവൻ നഷ്ടമായിരുന്നു.

