ഡബ്ലിൻ: അയർലൻഡിൽ ആദ്യമായി വീടുവാങ്ങുന്ന ബയർമാരുടെ വരുമാനം കൂടി. സെൻട്രൽ സറ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. 2024 ൽ ആദ്യമായി വീടുവാങ്ങിയവരുടെ സംയുക്ത മധ്യവരുമാനം എന്നത് 82,600 ആയിരുന്നുവെന്നാണ് സിഎസ്ഒ വ്യക്തമാക്കുന്നത്.
2023 ൽ ഇത് 78200 യൂറോയും 2022 ൽ 73,600 യൂറോയും ആയിരുന്നു. 2022 മുതൽ 2024 വരെ 30,480 വീടുകളാണ് ആദ്യമായി വീട് വാങ്ങിയവർ സ്വന്തമാക്കയത്. 2023 ൽ 30750 വീടുകൾ ആയിരുന്നു ഇത്തരത്തിൽ ഫസ്റ്റ് ടൈം ബയർമാർ സ്വന്തമാക്കിയത്. വരുമാനത്തിന്റെ കാര്യം പരിശോധിച്ചാൽ ഡബ്ലിൻ മേഖലയിലുള്ളവർക്കാണ് വരുമാനം വലിയ തോതിൽ വർധിച്ചിരിക്കുന്നത്.
Discussion about this post

