ഡബ്ലിൻ: റയാൻഎയറിന്റെ വാർഷിക ലാഭത്തിൽ കുറവ്. 16 ശതമാനത്തിന്റെ കുറവാണ് ലാഭത്തിൽ ഇക്കുറി സംഭവിച്ചിരിക്കുന്നത്. ശരാശരി നിരക്കുകൾ ദുർബലമായതാണ് തിരിച്ചടിയ്ക്ക് കാരണം ആയത് എന്നാണ് സൂചന. അതേസമയം വരും ദിവസങ്ങളിൽ ടിക്കറ്റിനായുള്ള ആവശ്യം വർദ്ധിക്കുമെന്നാണ് റയാൻഎയർ വ്യക്തമാക്കുന്നത്.
ഉപഭോക്താക്കളുടെ ആവശ്യം കുറഞ്ഞതും, ഓൺലൈൻ ട്രാവൽ ഏജന്റുമാരുമായുള്ള തർക്കവും റയാൻഎയറിനെ പ്രതികൂലമായി ബാധിച്ചു. മാർച്ച് 31 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 1.6 ബില്യൺ യൂറോയുടെ നേട്ടം മാത്രമാണ് വിമാനക്കമ്പനിയ്ക്ക് ഉണ്ടായിരിക്കുന്നത്.
Discussion about this post

