- ബോണ്ടി ബീച്ച് ആക്രമണം ; പരിക്കേറ്റവരിൽ ഐറിഷ് പൗരന്മാർ ഉൾപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ വകുപ്പ്
- ബോണ്ടി ബീച്ച് ആക്രമണം ; ഐറിഷ് ജൂതകേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷ
- ജാക്ക്പോട്ട് നേടിയ ടിക്കറ്റ് വിറ്റത് കാവനിൽ, വെളിപ്പെടുത്തി നാഷണൽ ലോട്ടറി
- ഡബ്ലിന്‍ വിമാനത്താവളത്തില്‍ 30,80000 യൂറോ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി
- അപകടത്തിൽപ്പെട്ട ഫ്രഞ്ച് കപ്പലിന് സഹായവുമായി ഐറിഷ് കോസ്റ്റ് ഗാർഡ്
- അയർലൻഡിൽ എല്ലാ ചൂതാട്ട പരസ്യങ്ങളും നിരോധിക്കണം ; ഇവാന ബാസിക്
- സിഡ്നിയിലെ ഭീകരാക്രമണത്തിന് പാക് ബന്ധമെന്ന് റിപ്പോർട്ട് ; മകൻ നിരപരാധിയാണെന്ന് നവീദിന്റെ മാതാവ്
- ‘ തീവ്രവാദവും, വിഘടനവാദവുമൊക്കെ കശ്മീരിൽ ഉണ്ടാക്കിയതിന് നന്ദിയുണ്ട് നെഹ്രുജി ‘ ; യോഗി ആദിത്യനാഥ്
Author: Suneesh
പെർത്ത്: പേസ് ആക്രമണം കൊണ്ട് ഇന്ത്യയെ വിറപ്പിച്ച ഓസീസിന് അതേ നാണയത്തിൽ ബൂമ്രയും സംഘവും തിരിച്ചടി നൽകിയപ്പോൾ, ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 46 റൺസിന്റെ നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യ ഉയർത്തിയ 150 റൺസിനെതിരെ രണ്ടാം ദിനം ലഞ്ചിന് തൊട്ടുമുൻപ് ഓസ്ട്രേലിയ 104 റൺസിന് പുറത്തായി. വന്യമായ പേസ് ആക്രമണത്തിന്റെ എല്ലാ രൗദ്രഭാവവും പുറത്തെടുത്ത് 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ നായകൻ ജസ്പ്രീത് ബൂമ്രയാണ് ഓസ്ട്രേലിയൻ ഇന്നിംഗ്സിന്റെ നട്ടെല്ലൊടിച്ചത്. ഉസ്മാൻ ഖവാജ, നഥാൻ മക്സ്വീനി, സ്റ്റീവൻ സ്മിത്ത്, അലക്സ് കേയ്രി, പാറ്റ് കമ്മിൻസ് എന്നിവരുടെ വിക്കറ്റുകളാണ് ബൂമ്ര പിഴുതത്. 3 വിക്കറ്റുമായി ഹർഷിത് റാണയും 2 വിക്കറ്റുമായി മുഹമ്മദ് സിറാജും ബൂമ്രക്ക് ഉറച്ച പിന്തുണ നൽകിയപ്പോൾ, ടെസ്റ്റ് ക്രിക്കറ്റിൽ ക്ഷമയുടെ പ്രാധാന്യം ഓർമ്മിപ്പിച്ച്, 112 പന്തിൽ 26 റൺസ് നേടിയ വാലറ്റക്കാരൻ മിച്ചൽ സ്റ്റാർക്കാണ് ആതിഥേയരുടെ ടോപ് സ്കോറർ. സ്റ്റാർക്കിന്റെ ഒറ്റയാൾ ചെറുത്തുനിൽപ്പാണ് ഓസീസിനെ 100 കടത്തിയത്. നേരത്തേ,…
ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിന് വ്യക്തമായ മുന്നേറ്റം. 288 അംഗ മഹാരാഷ്ട്ര നിയമസഭയിലെ 276 സീറ്റുകളിലെയും ലീഡ് നില പുറത്ത് വരുമ്പോൾ എൻഡിഎ 186 സീറ്റുകളിലും ഇൻഡിയ സഖ്യം 79 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മറ്റുള്ളവർക്ക് 11 സീറ്റുകളിലാണ് ലീഡ്. 81 അംഗ ഝാർഖണ്ഡ് നിയമസഭയിലെ 78 സീറ്റുകളിലെ ആദ്യ ഫലസൂചനകൾ പ്രകാരം എൻഡിഎ സഖ്യം 42 സീറ്റുകളിലും ഇൻഡിയ സഖ്യം 35 സീറ്റുകളിലും മറ്റുള്ളവർ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ലോക്സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് വ്യക്തമായ ലീഡാണ് ആദ്യ മണിക്കൂറുകളിൽ ലഭിക്കുന്നത്. 68917 വോട്ടുകൾക്കാണ് ആദ്യ ഘട്ടത്തിൽ പ്രിയങ്ക മുന്നിട്ട് നിൽക്കുന്നത്.
പെർത്ത്: തീ പാറുന്ന പേസ് ആക്രമണം കൊണ്ട് ഇന്ത്യൻ ബാറ്റിംഗ് നിരയെ കടപുഴക്കിയ ഓസീസിന്, അസാമാന്യ പേസും ബൗൺസുമുള്ള പെർത്തിലെ വിക്കറ്റിൽ അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ. 217 റൺസിന് 17 വിക്കറ്റുകൾ കടപുഴകിയ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ, 3 വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യയേക്കാൾ 83 റൺസിന് പിന്നിലാണ് ആതിഥേയർ. പരമ്പരാഗതമായി പേസിനെ തുണയ്ക്കുന്ന പെർത്തിൽ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകൻ ജസ്പ്രീത് ബൂമ്രയുടെ തീരുമാനം പാളി എന്ന തോന്നലുളവാക്കി, പരിചയസമ്പന്നരും പുതുമുഖങ്ങളും സമ്മേളിക്കുന്ന ഇന്ത്യൻ ബാറ്റിംഗ് നിര ഒന്നാം ഇന്നിംഗ്സിൽ 150 റൺസിന് പുറത്തായി. 41 റൺസെടുത്ത പുതുമുഖം നിതീഷ് റെഡ്ഡിയും 37 റൺസെടുത്ത ഋഷഭ് പന്തും 26 റൺസെടുത്ത രാഹുലും ഒഴികെ മറ്റുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാരെല്ലം പൊരുതാൻ പോലും അവസരം ലഭിക്കാതെ കൂടാരം കയറി. 4 വിക്കറ്റെടുത്ത ജോഷ് ഹെയ്സല്വുഡും 2 വിക്കറ്റുകൾ വീതം പങ്കിട്ടെടുത്ത സ്റ്റാർക്കും കമ്മിൻസും മിച്ചൽ മാർഷും…
പെർത്ത്: നിർണായകമായ ബോർഡർ ഗാവസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 150 റൺസിന് പുറത്തായി. 41 റൺസെടുത്ത പുതുമുഖം നിതീഷ് റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 37 റൺസെടുത്ത ഋഷഭ് പന്തും 26 റൺസെടുത്ത രാഹുലും ഒഴികെ മറ്റൊരു ഇന്ത്യൻ ബാറ്റ്സ്മാനും രണ്ടക്കം കടന്നില്ല. പരമ്പരാഗതമായി പേസിനെ തുണയ്ക്കുന്ന പെർത്തിൽ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തത് മുതൽ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു. യശസ്വി ജയ്സ്വാളും പിന്നാലെ വന്ന മലയാളി താരം ദേവ്ദത്ത് പടിക്കലും പൂജ്യത്തിന് മടങ്ങി. 12 പന്തുകൾ നേരിട്ട കോഹ്ലി 5 റൺസുമായി കൂടാരം കയറി. ലഞ്ചിന് പിരിയുമ്പോൾ 4ന് 51 എന്ന നിലയിലായിരുന്നു ഇന്ത്യ. 4 വിക്കറ്റെടുത്ത ജോഷ് ഹെയ്സല്വുഡും 2 വിക്കറ്റുകൾ വീതം പങ്കിട്ടെടുത്ത സ്റ്റാർക്കും കമ്മിൻസും മിച്ചൽ മാർഷും ചേർന്നാണ് ഇന്ത്യയെ ചുരുട്ടിക്കൂട്ടിയത്. വ്യക്തിപരമായ കാരണങ്ങളാൽ മത്സരത്തിൽ നിന്നും വിട്ടുനിൽക്കുന്ന രോഹിത്…
അർജുൻ അശോകനെ കേന്ദ്ര കഥാപാത്രമാക്കി, അഭിലാഷ് പിള്ളയുടെ രചനയിൽ നവാഗതനായ വിഷ്ണു വിനയ് സംവിധാനം ചെയ്ത ഇമോഷണൽ ത്രില്ലർ ചിത്രമാണ് ആനന്ദ് ശ്രീബാല. ആത്മഹത്യ ചെയ്തുവെന്ന് പോലീസും നാട്ടുകാരും വിശ്വസിക്കുന്ന, വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന മെറിന്റെയും അവള്‍ക്ക് നീതി വാങ്ങിക്കൊടുക്കാൻ ജീവന്‍മരണ പോരാട്ടത്തിനിറങ്ങുന്ന ആനന്ദിന്റെയും കഥയാണ് ചിത്രം പറയുന്നത്. കേരളം ചർച്ച ചെയ്ത ഒരു യഥാർത്ഥ സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് അണിയറ പ്രവർത്തകർ നേരത്തേ തന്നെ സൂചന നൽകിയിരുന്നു. മികച്ച പ്രേക്ഷക പിന്തുണയും നിരൂപക പ്രശംസയും നേടി ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ, സി എ വിദ്യാർത്ഥിനിയായിരിക്കവെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മിഷേൽ ഷാജിയുടെ പിതാവ് ഷാജിയുടെ പ്രതികരണം ശ്രദ്ധേയമാകുകയാണ്. കേരളം മറന്ന് തുടങ്ങിയ മിഷേലിന്റെ മരണം ആനന്ദ് ശ്രീബാലയിലൂടെ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഷാജിയുടെ വാക്കുകൾ: “പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ചിത്രത്തിൽ എടുത്ത് കാണിക്കുന്നുണ്ട്. പോലീസ് പ്രതികളോടൊപ്പം കൂടിനിന്ന് അവരെ സംരക്ഷിച്ചുകൊണ്ട് ഏത് കൊലപാതകവും ജീവനൊടുക്കിയതാക്കുന്ന ഒരു പ്രതീതി ഇതിനകത്ത്…
കൊല്ലം: കലോത്സവത്തിൽ കലവറ കാക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത്. കുളക്കട ഉപജില്ലാ കലോത്സവത്തിൽ ഫുഡ് കമ്മിറ്റിയുടെ ചുമതല ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. മത്സരങ്ങളിൽ പങ്കെടുക്കാൻ എത്തിയ കുരുന്ന് കലാകാരന്മാരുടെയും കലാകാരികളുടെയും വയറും മനസ്സും നിറയ്ക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്നും സംഘടനാ സംസ്ഥാന കൺവീനർ പാറങ്കോട് ബിജു പറഞ്ഞു. കലോത്സവത്തോടനുബന്ധിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിൻ്റെ നേതൃത്വത്തിൽ പ്രാദേശികമായി ലഭിക്കുന്ന കാർഷിക വിഭവങ്ങൾ ഉപയോഗിച്ച്, കുട്ടികൾക്ക് മാത്രമല്ല, എത്തിയ മുഴുവൻ ആളുകൾക്കും രുചികരമായ ഭക്ഷണം ഒരുക്കി നൽകാൻ സാധിച്ചു. നാല് ദിവസവും കൂപ്പണുകൾ നൽകാതെ തന്നെ എല്ലാവർക്കും സമൃദ്ധമായി ഭക്ഷണം നൽകി. ഭക്ഷണം മെച്ചമാണെങ്കിൽ കലോത്സവം വിജയിച്ചു എന്നാണ്. പരിമിതമായ ഫണ്ടിനുള്ളിൽ നിന്നുകൊണ്ട് പൊതുജനങ്ങളുടെ കൂടി പിന്തുണയോടെയാണ് ഈ ദൗത്യം നിറവേറ്റാൻ സാധിച്ചത്. ഇക്കാര്യത്തിൽ മാദ്ധ്യമങ്ങൾ ഉൾപ്പെടെയുള്ളവരുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയാണെന്നും എൻ ടി യു സംസ്ഥാന കൺവീനർ പാറങ്കോട് ബിജു പറഞ്ഞു.
കൊച്ചി: മന്ത്രി സജി ചെറിയാൻ മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ അധിക്ഷേപിച്ച് നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട ഹർജിയിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. സജി ചെറിയാന് ക്ലീന്‍ചീറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് കോടതി തള്ളി. പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി വിധിയും ഹൈക്കോടതി റദ്ദാക്കി. കേസില്‍ പുനരന്വേഷണം വേണം. ക്രൈംബ്രാഞ്ചിലെ വിശ്വസ്തതയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ഡിജിപിക്ക് നിർദ്ദേശം നൽകി. സജി ചെറിയാന്റെ ഭരണതലത്തിലെ സ്വാധീനം മൂലം അന്വേഷണം അവസാനിപ്പിച്ചെന്നും, പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നുമായിരുന്നു അഭിഭാഷകനായ ഹർജിക്കാരന്റെ ആവശ്യം. ഇതിന്മേൽ കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചത്. സജി ചെറിയാന്റെ പരാമര്‍ശത്തില്‍ പ്രഥമദൃഷ്ട്യാ അവഹേളനമുണ്ടെന്നും കോടതി നിരീക്ഷിച്ചു. സജി ചെറിയാന്റെ പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ: ‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ…
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. മഹാരാഷ്ട്രയിൽ എൻഡിഎ നേതൃത്വത്തിലുള്ള മഹായുതി സർക്കാർ ഭരണം നിലനിർത്തുമ്പോൾ, ഝാർഖണ്ഡിൽ ഇൻഡിയ സഖ്യത്തിൽ നിന്നും എൻഡിഎ സഖ്യം അധികാരം പിടിച്ചെടുക്കുമെന്നും പ്രമുഖ എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. മഹാരാഷ്ട്രയിൽ എൻഡി സർക്കാർ അധികാരം നിലനിർത്തുമെങ്കിലും മഹാവികാസ് അഘാഡി മികച്ച പ്രകടനം കാഴ്ചവെക്കും. എന്നാൽ 288 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിലേക്ക് എത്താൻ അവർക്ക് സാധിക്കില്ല. പി- മാർക്ക് എക്സിറ്റ് പോൾ പ്രകാരം മഹായുതി സഖ്യം 137 മുതൽ 157 സീറ്റുകൾ നേടുമ്പോൾ, മഹാവികാസ് അഘാഡി സഖ്യത്തിന് 126 മുതൽ 147 സീറ്റുകൾ വരെ ലഭിക്കും. മറ്റുള്ളവർ 2 മുതൽ 8 സീറ്റുകൾ വരെ നേടും. മാട്രീസ് എക്സിറ്റ് പോൾ 150 മുതൽ 170 വരെ സീറ്റുകൾ മഹായുതി സഖ്യത്തിന് പ്രവചിക്കുമ്പോൾ, മഹാവികാസ് അഘാഡിക്ക് 110 മുതൽ 130 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. മറ്റുള്ളവർക്ക് 8 മുതൽ…
കോഴിക്കോട്: ഗുരുതരമായ മസ്തിഷ്കരോഗം ബാധിച്ച് എത്തിയ യുവതി മന:ശാസ്ത്ര ചികിത്സയെ തുടർന്ന് മരിച്ചു എന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി മരിച്ച സംഭവത്തിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് കേസെടുത്തത്. സംഭവത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനോട് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. നവംബര്‍ നാലിനാണ് മൂന്ന് കുട്ടികളുടെ അമ്മയായ രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കൃത്യമായി രോഗ നിര്‍ണയം നടത്താതെ ചികിത്സ നല്‍കിയതാണ് മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗില്ലന്‍ബാരി സിന്‍ഡ്രോം എന്ന ഗുരുതരമായ മസ്തിഷ്ക രോഗമാണ് രജനിക്ക് ഉണ്ടായിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് നാല് ദിവസങ്ങൾക്ക് ശേഷമാണ് രോഗം കണ്ടുപിടിച്ചത്. അതുവരെ മന:ശാസ്ത്ര ചികിത്സ തുടർന്നു. അപ്പോഴേക്കും ന്യൂമോണിയ ബാധിക്കുകയും വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. പിന്നീട് നില വഷളാവുകയും മരിക്കുകയുമായിരുന്നുവെന്ന് ഭർത്താവ്…
സുനീഷ് വി ശശിധരൻ അർജുൻ അശോകനെ കേന്ദ്ര കഥാപാത്രമാക്കി, അഭിലാഷ് പിള്ളയുടെ രചനയിൽ നവാഗതനായ വിഷ്ണു വിനയ് സംവിധാനം ചെയ്ത ഇമോഷണൽ ത്രില്ലർ ചിത്രമാണ് ആനന്ദ് ശ്രീബാല. ഒറ്റ വാചകത്തിൽ പറഞ്ഞാൽ, മികച്ച പ്രകടനങ്ങൾ കൊണ്ടും മടുപ്പിക്കാത്ത മേക്കിംഗ് കൊണ്ടും തിയേറ്റർ കാഴ്ച ആവശ്യപ്പെടുന്ന ഒരു ഡീസന്റ് ഇമോഷണൽ ത്രില്ലറാണ് ചിത്രം. ത്രില്ലർ സിനിമകൾക്ക് പഞ്ഞമില്ലാത്ത ഈ കാലത്ത്, രസച്ചരട് മുറിയാതെ വൈകാരിക മുഹൂർത്തങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ചിത്രത്തെ വേറിട്ട് നിർത്തുന്നത്. കൊച്ചിയിലെ പ്രമുഖമായ ലോ കോളേജിൽ നിന്നും നിയമവിദ്യാർത്ഥിനിയെ കാണാതാകുന്നതും തുടർന്ന് നടക്കുന്ന സമാന്തരമായ രണ്ട് അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പെൺകുട്ടികളെ കാണാതാകുന്ന കേസുകളോട് വ്യവസ്ഥിതിയുടെ പ്രതികരണങ്ങളിലെ വൈകാരിക വ്യതിയാനങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്ന ചിത്രം, ത്രില്ലർ എലമെന്റ്സിനൊപ്പം കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങൾക്ക് കൂടി പ്രാധാന്യം നൽകുന്നു. സംഭവവികാസങ്ങളിലെ കാര്യകാരണങ്ങൾ പ്രേക്ഷകനുമായി സംവദിക്കുന്നതിൽ തിരക്കഥ എത്രത്തോളം വിജയിക്കുന്നുവോ, സിനിമ അത്രയും വിജയിക്കുന്നു എന്നതാണ് മലയാളത്തിലെ വിജയമായ സമകാലിക ത്രില്ലർ സിനിമകൾ…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
