- ഡെറിയിൽ വാഹനാപകടം; സ്ത്രീയ്ക്ക് പരിക്ക്
- സൗരോർജ്ജ കാർപോർട്ട് നിർമ്മിക്കാൻ കോർക്ക് വിമാനത്താവളം
- ഗതാഗതം സുഗമമായി; അയർലൻഡിലെ ജനജീവിതം സാധാരണ നിലയിലേക്ക്
- നേമത്ത് താൻ ജയിക്കും , 5,000 വോട്ടിന്റെ ഭൂരിപക്ഷവും കിട്ടുമെന്ന് വി. ശിവൻകുട്ടി
- എല്ലാം കോമ്പ്രമൈസാക്കിയെന്ന് കോൺഗ്രസ് : തമിഴ്നാട്ടിൽ ഡിഎംകെയുമായി സംയുക്ത പ്രചാരണത്തിന് രാഹുൽ എത്തും
- വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് ഫാമിലി മീറ്റ് സംഘടിപ്പിച്ചു
- വെസ്റ്റ്മീത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; 30 കാരൻ അറസ്റ്റിൽ
- നിയമസഭ തെരഞ്ഞെടുപ്പ്: 79.63 ശതമാനം പോളിംഗ് ; അന്തിമ കണക്ക് മാറുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ
Author: Suneesh
കൊച്ചി: മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിലെ ‘ഇസബെലാ..‘ എന്ന ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ രചനയിൽ യുവ സംഗീത സംവിധായകൻ ലിഡിയൻ നാദസ്വരം ഒരുക്കിയ മനോഹരമായ ഭാവഗീതം മോഹൻലാൽ തന്നെയാണ് ആലപിച്ചിരിക്കുന്നത്. നിരവധി വിദേശ കലാകാരന്മാർ ചേർന്ന് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്ന ഗാനം സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. പ്രേക്ഷകർക്ക് ക്രിസ്മസ് സമ്മാനമായി ഡിസംബർ 25-നാണ് ബറോസ് തിയേറ്ററുകളിലെത്തുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ബറോസിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് കലവൂർ രവികുമാറാണ്. സന്തോഷ് ശിവൻ ഛായാഗ്രഹണവും ബി അജിത് കുമാർ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. മാർക്ക് കിലിയനാണ് ചിത്രത്തിന്റെ സ്കോർ ചെയ്തിരിക്കുന്നത്. ഡ ഗാമയുടെ നിധിക്ക് 400 വർഷമായി കാവൽ നിൽക്കുന്ന ബറോസ് എന്ന ഫാന്റസി കഥാപാത്രത്തെ…
വൈക്കം : നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും. വൈക്കം വലിയ കവലയിൽ 84 സെന്റിലാണ് സ്മാരകം നവീകരിച്ചിരിക്കുന്നത്. പ്രതിമ, മ്യൂസിയം, എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്നത്. സ്മാരകത്തിന് പുറമേ പെരിയാർ ഗ്രന്ഥശാലയുടെ ഉദ്ഘാടനവും നടന്നു. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 8.14 കോടി രൂപ ചിലവിലാണ് സ്മാരകം നവീകരിച്ചത് . എം ജി ആർ തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കുന്ന കാലഘട്ടത്തിൽ, 1985ൽ കേരള സർക്കാർ വൈക്കം വലിയ കവലയിൽ സ്മാരകം നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. എംജിആറിന്റെ നിർദ്ദേശപ്രകാരം തമിഴ്നാട് മന്ത്രി നാവലർ വി ആർ നെടുഞ്ചഴിയൻ തറക്കല്ലിട്ടു . 1994 ൽ സ്മാരകം തുറന്നു കൊടുത്തു. വൈക്കം ബീച്ച് മൈതാനത്ത് നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. കേരളത്തിലെ മന്ത്രിമാരായ വി എൻ വാസവൻ,സജി ചെറിയാൻ, തമിഴ്നാട് മന്ത്രിമാരായ ദൂരൈ മുരുകൻ, ഇ വി വേലു, എം പി…
സിംഗപോർ: ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യനായ ചൈനയുടെ ഡിംഗ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യയുടെ ഡി ഗുകേഷിന് കിരീടം. ലോക ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പതിനെട്ട് വയസ്സുകാരനായ ഗുകേഷ്. വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരവും ഗുകേഷാണ്. വാശിയേറിയ പോരാട്ടത്തിന്റെ പതിനാലാം റൗണ്ടിലാണ് ഏഴര പോയിന്റുമായി ഗുകേഷ് വിജയം സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളിലാണ് ഗുകേഷ് നിലവിലെ കിരീട പോരാട്ടത്തിൽ വിജയിച്ചത്. ഡിംഗ് ലിറൻ രണ്ട് മത്സരങ്ങളിൽ വിജയിച്ചപ്പോൾ, ബാക്കി മത്സരങ്ങൾ സമനിലയിലായി. ആദ്യ മത്സരത്തിലെ കൂറ്റൻ പരാജയത്തിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഗുകേഷ് കിരീടം നേടിയത്. ലോക ചെസ് ചരിത്രത്തിലെ അവിസ്മരണീയ നേട്ടം നിറകണ്ണുകളോടെയാണ് ഗുകേഷ് സ്വീകരിച്ചത്. സമനിലയിലേക്ക് നീങ്ങിയാൽ ടൈ ബ്രേക്കറിൽ ഡിംഗ് ലിറൻ കൂടുതൽ അപകടകാരിയായേക്കുമെന്ന് തിരിച്ചറിഞ്ഞ ഗുകേഷ്, അതിന് കാത്തുനിൽക്കാതെ ലിറന്റെ പിഴവ് മുതലെടുത്ത് നടത്തിയ അപ്രതീക്ഷിത നീക്കത്തിലൂടെ വിജയം സ്വന്തമാക്കുകയായിരുന്നു.
പാലക്കാട് പരീക്ഷ കഴിഞ്ഞ് പോയ സ്കൂൾ കുട്ടികളുടെ മേലേക്ക് ലോറി മറിഞ്ഞു; നാല് കുട്ടികൾക്ക് ദാരുണാന്ത്യം
പാലക്കാട്: ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂൾ കുട്ടികളുടെ മേലേക്ക് ലോറി പാഞ്ഞുകയറി നാല് പേർ മരിച്ചു. മണ്ണാർക്കാട് കരിമ്പ ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ഇർഫാന, മിത,റിദ, ആയിഷ എന്നിവരാണ് മരിച്ചത്. നാല് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സിമന്റുമായി വന്ന ലോറി കുട്ടികളുടെ മേലേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. അരമണിക്കൂറിലേറെ നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിലാണ് കുട്ടികളെ പുറത്തെടുത്തത്. മൃതദേഹങ്ങൾ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. കടയിൽ നിന്ന് മിഠായി വാങ്ങി വരികയായിരുന്ന കുട്ടികളുടെ മേലേക്ക്, സിമന്റുമായെത്തിയ ലോറി കാറുമായിടിച്ച് നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. ലോറി വരുന്നതുകണ്ട് മതിൽ ചാടിക്കടന്നതിനാലാണ് ഒരു കുട്ടി രക്ഷപ്പെട്ടത്. ദുരന്തമുണ്ടായ പനയമ്പാടം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പറയുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അശാസ്ത്രീയമായ റോഡ് നിർമാണമാണ് അപകടത്തിന് കാരണമെന്നാരോപിച്ച് സംഭവസ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്…
തിരുവനന്തപുരം : ബജറ്റ് എയർലൈൻ കമ്പനിയായ ഇൻഡിഗോ കേരളത്തിൽ നിന്ന് പുതിയ ആഭ്യന്തര വിമാന സർവീസുകൾ പ്രഖ്യാപിച്ചു . തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലെ സർദാർ പട്ടേൽ വിമാനത്താവളത്തിലേക്ക് നാല് ദിവസമാണ് സർവീസ് നടത്തുക. ഡിസംബർ 13 മുതലാണ് അഹമ്മദാബാദ് റൂട്ടിലേക്കും തിരിച്ചും സർവീസ് ആരംഭിക്കുക എന്നും തിങ്കൾ, ബുധൻ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുകയെന്നും കമ്പനി അറിയിച്ചു. വിമാനം 4 : 25 ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട് രാത്രി 7: 05 ന് തിരുവനന്തപുരത്ത് എത്തിച്ചേരുകയും, 7: 35 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാത്രി 9 : 55 ന് അഹമ്മദാബാദിൽ തിരികെയെത്തുകയും ചെയ്യും. തിരുവനന്തപുരത്തുനിന്ന് അഹമ്മദാബാദിലേക്ക് ടാക്സ് അടക്കം 7,970 രൂപയും തിരുവനന്തപുരത്ത് തിരികെയെത്താൻ 12, 910 രൂപയും ടാക്സും എന്നിങ്ങനെയാണ് ഇൻഡിഗോയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ടിക്കറ്റ് നിരക്കുകൾ. തിരുവനന്തപുരത്തുനിന്ന് അഹമ്മദാബാദിലേക്ക് നേരിട്ടുള്ള സർവീസ് ആദ്യമായിട്ടാണ് ഇൻഡിഗോ ഓപ്പറേറ്റ് ചെയ്യുന്നത്. ബംഗളൂരു,…
കോഴിക്കോട് :ഗതാഗത നിയമലംഘനങ്ങളും അവ നിമിത്തമുള്ള അപകടങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശനമായ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. ഗതാഗത നിയമങ്ങൾ ലംഘിച്ച് വാഹനങ്ങൾ ഉപയോഗിച്ചുള്ള റീൽസ് ചിത്രീകരണങ്ങൾക്കും വാഹനങ്ങൾ തമ്മിലുള്ള മത്സരയോട്ടങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ റീൽസ് ചിത്രീകരണത്തിനിടെ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവം പരിഗണിച്ചാണ് നടപടി കർശനമാക്കിയത്. സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോഴിക്കോട് പോലീസ് കമ്മീഷണറോട് കമ്മീഷൻ നിർദ്ദേശിച്ചു. മത്സരയോട്ടങ്ങളിൽ ഏർപ്പെടുന്നവർക്ക് പുറമേ ഇത്തരം അപകടങ്ങൾ മറ്റുള്ള വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ജീവഹാനി സംഭവിക്കുന്നത് ഉൾപ്പെടെ മറ്റ് അപകടങ്ങൾക്കു വരെ കാരണമാകുന്നു എന്ന് കമ്മീഷൻ നിരീക്ഷിച്ചു. നിയമങ്ങളെ തള്ളി സോഷ്യൽ മീഡിയയിൽ റീച്ച് കൂട്ടാൻ വാഹനം ഉപയോഗിച്ചുള്ള ചെറുപ്പക്കാരുടെ അഭ്യാസപ്രകടനങ്ങൾ റോഡിൽ പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. അത്തരത്തിൽ…
തിരുവനന്തപുരം: ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുയോഗത്തിന് റോഡ് കൈയ്യേറി പന്തൽ കെട്ടിയ സംഭവത്തിൽ സിപിഎം പുലിവാല് പിടിച്ചതിന്റെ അലയൊലികൾ അടങ്ങുന്നതിന് മുൻപേ, സമാനമായ പ്രവൃത്തിയുമായി എൽഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ. വഞ്ചിയൂർ കോടതിക്ക് മുന്നിലാണ് സിപിഎം നഗ്നമായ നിയമലംഘനം നടത്തിയതെങ്കിൽ, സെക്രട്ടറിയേറ്റിന് മുന്നിലാണ് സിപിഐ അനുകൂല സംഘടനയുടെ റോഡ് കൈയ്യേറ്റം. സിപിഐ അനുകൂല സർവീസ് സംഘ്ടനയായ ജോയിൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ് സമ്മേളനത്തിന്‍റെ വേദിയാണ് സെക്രട്ടറിയേറ്റിന് സമീപം റോഡ് കൈയ്യേറി പന്തലിട്ട് ഒരുക്കിയത്. കാൽനടയാത്ര ദുഷ്കരമാക്കുന്ന വിധം നടപ്പാത കെട്ടി അടച്ചായിരുന്നു പന്തലിട്ടത്. സമ്മേളനത്തിന്റെ ഭാഗമായുള്ള രാപ്പകൽ സമരം ഉത്ഘാടനം ചെയ്തത് മുതിർന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനായിരുന്നു. സംഭവം വിവാദമായത് ശ്രദ്ധയിൽ പെട്ടതോടെ, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതീയിലാണ് സമരം നടത്തേണ്ടതെന്നും ഭാവിയിൽ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും പറഞ്ഞ് അദ്ദേഹം തലയൂരി. അതേസമയം, വഞ്ചിയൂരിൽ റോഡ് അടച്ചുകെട്ടി സിപി എം ഏര്യാ സമ്മേളനം നടത്തിയതിൽ രൂക്ഷ…
കൊച്ചി : പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ എത്തിയ ചിത്രം രണ്ടാം പകുതിയാണ് ആദ്യപകുതി എന്ന വിശ്വാസത്തിൽ കാണേണ്ടി വന്നാൽ എങ്ങനെ ഉണ്ടാവും? അങ്ങനെ ആരാധകരെ നിരാശപ്പെടുത്തിയ അനുഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. റെക്കോർഡ് കളക്ഷനുമായി പ്രേക്ഷകശ്രദ്ധ ആകർഷിച്ച പുഷ്പ 2 എന്ന ചിത്രത്തിനാണ് ഇത്തരമൊരു ദുരാനുഭവം ഉണ്ടായത് . കൊച്ചി സെൻട്രൽ സ്ക്വയർ മാളിലെ സിനി പോളിസ് മൾട്ടിപ്ലക്സിലെ സ്ക്രീനിൽ വെള്ളിയാഴ്ച വൈകിട്ട് 6 30 ന്റെ ഷോയ്ക്കാണ് സിനിമ പ്രദർശിപ്പിച്ചത്. ഇടവേളയ്ക്ക് തൊട്ടുമുൻപ് എൻഡ് ക്രെഡിറ്റ് എഴുതി കാണിച്ചപ്പോഴാണ് പ്രേക്ഷകർ അബദ്ധം മനസ്സിലാക്കുന്നത്. ഇതോടെ പണം തിരിച്ച് നൽകണമെന്ന് ഒരു വിഭാഗവും, ആദ്യപകുതി പ്രദർശിപ്പിക്കണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപ്പെട്ടു. ചിലർ സിനിമ കാണാതെ തന്നെ മടങ്ങുകയും ചെയ്തു. 2021 ലാണ് പുഷ്പയുടെ ആദ്യഭാഗം എത്തിയത് . ചിത്രം വമ്പൻ ഹിറ്റായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇന്ത്യൻ സിനിമയിൽ ഏറ്റവും വലിയ പ്രി റിലീസ് ഹൈപ്പുമായി പുഷ്പ 2 എത്തിയത്.
ന്യൂഡൽഹി: രാജ്യത്തിന്റെ കേന്ദ്ര ബാങ്കിന്റെ മേധാവിയാകാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് റിസർവ് ബാങ്കിന്റെ പുതിയ ഗവർണറായി നിയമിക്കപ്പെട്ട സഞ്ജയ് മൽഹോത്ര. റിസർവ് ബാങ്കിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്നും പദ്ധതികളുടെ വിജയകരമായ തുടർച്ച ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് റിസർവ് ബാങ്കിലുള്ള വിശ്വാസം കാത്ത് സൂക്ഷിക്കും. സുസ്ഥിര വികസനം മുൻനിർത്തി പൊതുജന താത്പര്യാർത്ഥം തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും ആർബിഐ ഗവർണറായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിൽ മൽഹോത്ര വ്യക്തമാക്കി. ബാങ്കിംഗ് മേഖലയിൽ എല്ലാ വിഭാഗങ്ങളെയും പരിഗണിച്ച് നടപടികൾ കൈക്കൊള്ളുക എന്നതാണ് പ്രധാനം. അതിനായിട്ടായിരിക്കും തന്റെ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകുകയെന്നും സഞ്ജയ് മൽഹോത്ര പറഞ്ഞു. മുൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് സ്ഥാനമൊഴിഞ്ഞതോടെയാണ് സഞ്ജയ് മൽഹോത്ര ആ പദവിയിലേക്ക് എത്തുന്നത്.
മോസ്കോ: രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി ക്രെമ്ലിനിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യ- റഷ്യ സഖ്യം തീവ്രശക്തിയുള്ളതാണെന്നും ഒരുമിച്ചുള്ള പ്രയാണം അതുല്യമായ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊഷ്മളമായ ആശംസകൾ രാജ്നാഥ് സിംഗ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനെ അറിയിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഏറ്റവും ഉന്നതമായ പർവ്വതത്തേക്കാൾ ഔന്നത്യമുള്ളതും ഏറ്റവും അഗാധമായ സമുദ്രത്തേക്കാൾ ആഴമേറിയതുമാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. നേരത്തേ, റഷ്യൻ പ്രതിരോധ മന്ത്രി ആന്ദ്രെ ബെലൂസോവുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച അങ്ങേയറ്റം ഫലപ്രദമായിരുന്നുവെന്നും ഉഭയകക്ഷി പ്രതിരോധ സഹകരണം ശക്തിപ്പെടുത്താൻ ധാരണയായതായും രാജ്നാഥ് സിംഗ് വ്യക്തമാക്കി. തന്ത്രപ്രധാന മേഖലകളിൽ കൂടുതൽ സഹകരണത്തിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കൾ അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
