- ഇടിയോട് കൂടിയ മഴ; ഒപ്പം സ്നോയും; അയർലൻഡിൽ തണുപ്പ്
- ഭീഷണി വേണ്ട , രഹസ്യമായിട്ടല്ല, പരസ്യമായി വോട്ട് തേടാൻ സഭയ്ക്ക് അവകാശമുണ്ട് ; പാലാ ബിഷപ്പ്
- ലീവിംഗ് സെർട്ട്, ജൂനിയർ സൈക്കിൾ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു
- ഹോസ്റ്റൽ മുറി പോലും വിദ്യാർത്ഥിക്ക് നൽകിയിരുന്നില്ല ; നിതിൻ രാജിനോട് കോളേജ് അധികൃതർ സ്വീകരിച്ചത് മോശമായ സമീപനം
- പ്രതിഷേധക്കാരെ ഒഴിപ്പിച്ചു; ഒ കോണൽ സ്ട്രീറ്റ് ഇന്ന് തുറക്കും
- പ്രതിഷേധമെന്ന പേരിൽ അനധികൃതമായി സംഘടിച്ചു; കോർക്കിൽ അഞ്ച് പേർ അറസ്റ്റിൽ
- ഇന്ധന വില വർധനവ്; 505 മില്യൺ യൂറോയുടെ പാക്കേജ് പ്രഖ്യാപിച്ച് ഐറിഷ് സർക്കാർ
- റോസ്ലെയർ യൂറോപോർട്ടിലെ സമരം പിൻവലിച്ചു
Author: Suneesh
ഖാർതൂം: സൈന്യവും വിമതരും തമ്മിൽ 20 മാസമായി ശക്തമായ ഏറ്റുമുട്ടൽ നടക്കുന്ന സുഡാനിൽ തിങ്കളാഴ്ച മാത്രം കൊല്ലപ്പെട്ടത് നൂറ്റി ഇരുപതിലധികം പേരെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ അധികവും സാധാരണക്കാരാണ്. ബാരൽ ബോംബ് സ്ഫോടനങ്ങൾക്കൊപ്പം ഷെല്ലാക്രമണവും രൂക്ഷമായതാണ് സ്ഥിതി വഷളാക്കിയതെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിന്റെ പകുതിയോളം പ്രദേശം നിലവിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് എന്ന സായുധ വിമത സംഘത്തിന്റെ നിയന്ത്രണത്തിലാണ്. കൂടുതൽ ഗ്രാമങ്ങളിലേക്ക് സംഘം സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതിനെ സൈന്യം ചെറുക്കാൻ ശ്രമിക്കുകയാണ്. വ്യോമാക്രമണങ്ങളും രൂക്ഷമായതോടെ കടുത്ത ആൾനാശമാണ് പ്രതിദിനം സുഡാനിൽ സംഭവിക്കുന്നത്. ഉത്തര ഡാർഫറിലെ കബ്കബീയ പട്ടണത്തിലെ ചന്തയിൽ തിങ്കളാഴ്ച എട്ട് ബാരൽ ബോംബുകളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വിമതരുടെ നിയന്ത്രണത്തിലുള്ള അൽ ഫാഷിറിൽ നിലയുറപ്പിക്കാനാണ് സൈന്യം തീവ്രമായി പരിശ്രമിക്കുന്നത്. നിലവിൽ ഉത്തര ഡാർഫറിൽ സൈന്യത്തിന് പേരിനെങ്കിലും സ്വാധീനമുള്ളത് തലസ്ഥാനമായ അൽ ഫാഷിറിൽ മാത്രമാണ്. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുന്ന ദൃശ്യങ്ങൾ മനുഷ്യാവകാശ സംഘടനകൾ…
ന്യൂഡൽഹി: ബംഗ്ലാദേശിന്റെ സുസ്ഥിര വികസന നടപടികൾക്ക് പൂർണ്ണ പിന്തുണ അറിയിക്കുന്നതിനോടൊപ്പം, ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്ക അറിയിച്ച് ഇന്ത്യ. ബംഗ്ലാദേശ് സന്ദർശന വേളയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യങ്ങൾ ഔദ്യോഗികമായി ബംഗ്ലാദേശിനെ അറിയിച്ചത്. ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്, വിദേശകാര്യ മേധാവി മുഹമ്മദ് തൗഹീദ് ഹുസൈൻ, വിദേശകാര്യ സെക്രട്ടറി ജാഷിമുദ്ദീൻ എന്നിവരുമായി മിസ്രി കൂടിക്കാഴ്ച നടത്തി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്കാണ് ഇടക്കാല സർക്കാർ അടിയന്തിര പ്രാധാന്യം നൽകുന്നതെന്ന് ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി ജാഷിമുദ്ദീൻ, വിക്രം മിസ്രിയെ അറിയിച്ചു. അഗർത്തലയിലെ ബംഗ്ലാദേശ് ഉപസ്ഥാനപതി കാര്യാലയത്തിന് നേർക്ക് അടുത്തയിടെ നടന്ന അനിഷ്ടസംഭവങ്ങളിൽ ജാഷിമുദ്ദീൻ ആശങ്ക അറിയിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന തരത്തിൽ ബംഗ്ലാദേശ് സർക്കാർ പ്രവർത്തിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് മിസ്രി ജാഷിമുദ്ദീനെ അറിയിച്ചു. ബംഗ്ലാദേശുമായി തുറന്ന സൗഹൃദമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും, പരസ്പരവിശ്വാസം, ബഹുമാനം എന്നിവയിലൂന്നി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗ്ലാദേശിന്റെ നയതന്ത്ര കാര്യാലയത്തിന് നേർക്ക് നടന്ന അനിഷ്ടസംഭവങ്ങളിൽ…
തിരുവനന്തപുരം: മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2023ലെ ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ കരുണിന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയാണ് ജെ സി ഡാനിയേൽ പുരസ്കാരം. വാർത്താക്കുറിപ്പിലൂടെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 2022-ലെ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് ജേതാവും സംവിധായകനുമായ ടി.വി ചന്ദ്രന്‍ ചെയര്‍മാനും ഗായിക കെ.എസ്. ചിത്ര, നടന്‍ വിജയരാഘവന്‍ എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് ഷാജി എൻ കരുണിനെ പുരസ്കാര ജേതാവായി പ്രഖ്യാപിച്ചത്. പിറവി, സ്വം, വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളിലൂടെ ദേശീയ, അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടിത്തന്ന സംവിധായകനാണ് ഷാജി എൻ കരുൺ. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന്‍ ചിത്രങ്ങളുടേത് ഉൾപ്പെടെ നാൽപ്പതോളം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിര്‍വഹിച്ച…
അഹമ്മദാബാദ്: 1997ലെ ഒരു കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട കേസിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ ഗുജറാത്തിലെ പോർബന്ദർ കോടതി കുറ്റവിമുക്തനാക്കി. കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാലാണ് ഭട്ടിനെ കുറ്റവിമുക്തനാക്കുന്നതെന്ന് കോടതി വ്യക്തമാക്കി. പോലീസ് സൂപ്രണ്ട് ആയിരിക്കെ സഞ്ജീവ് ഭട്ട് കസ്റ്റഡിയിലുള്ള പ്രതിയെ മാരകായുധം ഉപയോഗിച്ച് ഗുരുതരമായി മുറിവേൽപ്പിച്ചു, മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കാൻ ശ്രമിച്ചു, കുറ്റകരമായ ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്തു എന്നതായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇതാണ് കോടതി തള്ളിയത്. കൂടാതെ, അക്കാലത്ത് സർക്കാർ ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിനെ മതിയായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് പ്രതി ചേർത്തതെന്നും കോടതി കണ്ടെത്തി. അതേസമയം, 1990ലെ ഒരു കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് 2019ൽ കോടതി കണ്ടെത്തിയിരുന്നു. ഈ കേസിൽ നിലവിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ് ഭട്ട്. 1989ൽ നടന്ന വർഗീയ കലാപത്തെ തുടർന്ന് അറസ്റ്റിലായ പ്രതികളിൽ ഒരാളെ കസ്റ്റഡിയിൽ മർദ്ദിച്ച്…
അഡ്ലെയ്ഡ്: ഡേ നൈറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയോട് ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്ന ഇന്ത്യൻ മോഹങ്ങൾക്ക് ഏറെക്കുറെ വിരാമമായി. ഈ തോൽവിയോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഇനി ഫൈനലിൽ കടക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ ഇന്ത്യയെ സംബന്ധിച്ച് അസാദ്ധ്യമാണെന്ന് പറയേണ്ടി വരും. ബോർഡർ ഗവാസ്കർ ട്രോഫിയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിച്ചാൽ മാത്രമേ, മറ്റ് ടീമുകളുടെ പ്രകടനങ്ങളെ ആശ്രയിക്കാതെ ഇന്ത്യക്ക് ഫൈനലിൽ കടക്കാൻ സാധിക്കൂ. ഓസീസിനെ അവരുടെ മടയിൽ തുടർച്ചയായ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ പരാജയപ്പെടുത്തുക എന്നത് അതികഠിനമാണ്. അടുത്ത മൂന്ന് മത്സരങ്ങളും ഇന്ത്യ വിജയിച്ചാലും മുന്നിൽ പ്രതിബന്ധങ്ങളുണ്ട്. പോയിന്റ് പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക, വരാനിരിക്കുന്ന പരമ്പരയിൽ പാകിസ്താനെ 2-0 എന്ന നിലയിൽ തോൽപ്പിച്ചാൽ ഇന്ത്യയുടെ സാദ്ധ്യതകൾ അവസാനിക്കും. നിലവിലെ സാഹചര്യത്തിൽ ശ്രീലങ്കയെ 2-0ന് പരാജയപ്പെടുത്താൻ അനായാസം സാധിക്കുന്ന അവസ്ഥയിലാണ് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്ക ഈ ഫോം…
ദമാസ്കസ്: സിറിയയിലെ ബാഷർ അൽ അസദ് ഭരണകൂടത്തെ പുറത്താക്കിയതായി പ്രഖ്യാപിച്ച് വിമതർ. ദേശീയ ചാനലിലൂടെ നടത്തിയ അഭിസംബോധനയിലാണ് ദമാസ്കസ് പിടിച്ചെടുത്തതായി വിമത നേതാക്കൾ അവകാശപ്പെട്ടത്. 50 വർഷം നീണ്ടു നിന്ന കുടുംബവാഴ്ചയ്ക്ക് അറുതി വരുത്തിയതായും വിമതർ അവകാശപ്പെട്ടു. ദമാസ്കസിൽ നിന്നും സൈന്യം പൂർണമായും പിൻവാങ്ങിയതോടെ, പ്രസിഡന്റ് ബാഷർ അൽ അസദ് ഒളിവിൽ പോയി. അസദ് രാജ്യം വിട്ടതായാണ് സൂചന. അതേസമയം, പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഭീകരവാദികളെ തുരത്താൻ ഇപ്പോഴും തങ്ങൾ തീവ്രമായ പരിശ്രമം തുടരുകയാണെന്നും സിറിയൻ സൈനിക വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു. എത്രയും വേഗം സെദ്നയാ തടവറ തുറക്കുമെന്നും തടവുപുള്ളികളെ മോചിപ്പിക്കുമെന്നും വിമതർ വ്യക്തമാക്കി. വിമതരെ പിന്തുണയ്ക്കുന്ന ജനക്കൂട്ടം ദമാസ്കസിലെ പ്രധാന ചത്വരത്തിന് താഴെ വാഹനങ്ങളിലും കാൽനടയായും ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്നതിന്റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര വാർത്താ ഏജൻസികൾ പുറത്തുവിട്ടു. സിറിയയിലെ ബാഷർ അൽ അസദ് ഭരണകൂടത്തിന്റെ വീഴ്ച റഷ്യക്കും ഇറാനും ഒരേ പോലെ തിരിച്ചടിയാണ് എന്നാണ് വിലയിരുത്തൽ. അസദ് ഭരണകൂടത്തിന്റെ കടുത്ത വിമർശകരായ…
അഡ്ലെയ്ഡ്: പെർത്തിലെ വമ്പൻ തോൽവിക്ക് അഡ്ലെയ്ഡിലെ തകർപ്പൻ വിജയത്തോടെ പ്രതിക്രിയ ചെയ്ത് ഓസ്ട്രേലിയ. പിങ്ക് ബോൾ ടെസ്റ്റിൽ 10 വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ തറപറ്റിച്ചത്. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയെ 175 റൺസിന് പുറത്താക്കിയതോടെ ജയിക്കാൻ ആവശ്യമായിരുന്ന 19 റൺസ് ആതിഥേയർ വിക്കറ്റ് നഷ്ടമില്ലാതെ അനായാസം മറികടക്കുകയായിരുന്നു. 5ന് 128 എന്ന നിലയിൽ മൂന്നാം ദിനം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യക്ക് 12.5 ഓവറിൽ 47 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച 5 വിക്കറ്റുകൾ കൂടി നഷ്ടമായി. 47 പന്തിൽ 42 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയാണ് ടോപ് സ്കോറർ. 28 റൺസെടുത്ത ഋഷഭ് പന്തിനെ സ്റ്റീവ് സ്മിത്തിന്റെ കൈകളിൽ എത്തിച്ച് മിച്ചൽ സ്റ്റാർക്കാണ് മൂന്നാം ദിനം ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ വന്ന അശ്വിൻ (7), ഹർഷിത് റാണ (0), മുഹമ്മദ് സിറാജ് (7) എന്നിവർ വലിയ സാഹസങ്ങൾക്കൊന്നും മുതിരാതെ അതിവേഗം കൂടാരം കയറി. 57 റൺസിന് 5 വിക്കറ്റ് വീഴ്ത്തിയ ക്യാപ്ടൻ കമ്മിൻസിനൊപ്പം…
തിരുവനന്തപുരം: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിക്കുന്നതായി ഡി വൈ എഫ് ഐ. ഇത്തരത്തിൽ വർഗീയ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്ന മതമൗലികവാദ ശക്തികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തയ്യാറാവണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. അതേസമയം, ഈ സാഹചര്യം മുതലെടുത്ത് ഇന്ത്യയിലെ ഹിന്ദുത്വ ശക്തികൾ മുസ്ലീങ്ങളെ ലക്ഷ്യം വയ്ക്കുന്നത് ആശങ്കാജനകവുമാണ്. അതിർത്തിക്കപ്പുറത്തെ സംഭവങ്ങളെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ സാമുദായിക സൗഹാർദം തകർക്കുകയും വർഗ്ഗീയ വിഭജനം ഉണ്ടാക്കുകയും ചെയ്യുമെന്നും ഡി വൈ എഫ് ഐ ചൂണ്ടിക്കാട്ടുന്നു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും എതിരെ നടക്കുന്ന അക്രമങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. എല്ലാ തരം വർഗ്ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെയും ഐക്യവും ജാഗ്രതയും ശക്തിപ്പെടുത്തണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടക്കെതിരെ ഡിസംബർ 7 ശനിയാഴ്ച ജില്ലാ കേന്ദ്രങ്ങളിൽ യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡി വൈ എഫ്…
ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ്സ് എന്ന പേരിൽ ലോകത്തിലെ അൻപതിലധികം രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന സംഘടനയാണ് ISKCON. ശ്രീകൃഷ്ണനെ ദൈവമായി ആരാധിക്കുന്ന ഗൗഡീയ വൈഷ്ണവ പ്രസ്ഥാനമാണ് ഇത്. ഹരേ കൃഷ്ണ മൂവ്മെന്റ് എന്ന പേരിലും ഇസ്കോൺ അറിയപ്പെടുന്നു. അഭയ് ചരണാരവിന്ദ ഭക്തിവേദാന്ത സ്വാമി പ്രഭുപാദയാണ് ഇസ്കോൺ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. 1966ൽ ന്യൂയോർക്കിൽ സ്ഥാപിതമായ ഇസ്കോണിൽ നിലവിൽ 10 ലക്ഷത്തിലധികം വിശ്വാസികൾ ഉണ്ടെന്നാണ് കണക്ക്. വിഖ്യാത സംഗീത ബാൻഡായ ബീറ്റിൽസിലെ ഗിറ്റാറിസ്റ്റ് ജോർജ്ജ് ഹാരിസൺ ഉൾപ്പെടെയുള്ള പ്രമുഖർ ഇസ്കോണിന്റെ ആശയങ്ങളിൽ ആകൃഷ്ടരായി പ്രവർത്തിച്ചിട്ടുണ്ട്. ഭഗവത് ഗീത, ശ്രീമഹാഭാഗവതം എന്നിവയാണ് ഇസ്കോണിന്റെ പ്രാമാണിക ഗ്രന്ഥങ്ങൾ. സസ്യാഹാരികളാണ് വിശ്വാസികൾ. ബംഗാളിലെ മായാപൂരാണ് ഇസ്കോണിന്റെ ഇന്ത്യയിലെ ആസ്ഥാനം. ലോകത്താകമാനം സ്കൂളുകൾ ഉൾപ്പെടെ എഴുനൂറോളം സാംസ്കാരിക കേന്ദ്രങ്ങൾ ഇസ്കോണിന്റെ അധീനതയിൽ ഉണ്ട്. വംശീയ കലാപം രൂക്ഷമായ ബംഗ്ലാദേശിൽ, ഹൈന്ദവ സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളെ ലോകശ്രദ്ധയിൽ എത്തിക്കാൻ ചിറ്റഗോംഗിൽ നിന്നുള്ള ഇസ്കോൺ ആചാര്യൻ ചിന്മയ് കൃഷ്ണദാസ് പരിശ്രമങ്ങൾ…
കൊച്ചി: ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ‘ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. അഞ്ചു ഭാഷകളിലായി ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബാബുരാജ്, കലാഭവൻ ഷാജോൺ, റോഷൻ, ചന്തു സലീംകുമാർ, ദിനേശ് പ്രഭാകർ, ബൈജു എഴുപുന്ന, വന്ദിത, ജാഫർ ഇടുക്കി, പോളി വത്സൻ, ജോജി, വിനീത് തട്ടിൽ, രാധിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ എൻ എം, രാജൻ ചിറയിൽ, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘റേച്ചലി’ ന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സ്വരൂപ് ഫിലിപ്പ്. രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ‘റേച്ചൽ‘, ജനുവരി പത്തിന് തിയേറ്ററുകളിൽ എത്തുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മഞ്ജു ബാദുഷ, ഷെമി ബഷീർ, ഷൈമ മുഹമ്മദ് ബഷീർ, കോ പ്രൊഡ്യൂസർ-ഹന്നൻ മറമുട്ടം, ലൈൻ പ്രൊഡ്യൂസർ-പ്രിജിൻ ജി പി, പ്രൊജക്ട് കോ ഓർഡിനേറ്റർ-പ്രിയദർശിനി…
Subscribe to Updates
Get the latest creative news from FooBar about art, design and business.
