ബെംഗളൂരു ; ഇന്ദിരാ നഗർ കൊലക്കേസ് പ്രതി കണ്ണൂർ തോട്ടട സ്വദേശി ആരവ് ഹാനോയ് പോലീസിനെ വിളിച്ച് കീഴടങ്ങാൻ തയാറെന്ന് അറിയിച്ചു. ഇയാൾ ഉത്തരേന്ത്യയിൽ ഉണ്ടെന്നാണ് പോലീസ് കരുതുന്നത് . ആരവിനെ അറസ്റ്റ് ചെയ്യാൻ പോലീസ് സംഘം സ്ഥലത്തേയ്ക്ക് തിരിച്ചു. ലോക്കൽ പോലീസിനെയും വിവരമറിയിച്ചു. ഉടൻ ആരവിനെ കസ്റ്റഡിയി എടുക്കാൻ കഴിയുമെന്ന് കരുതുന്നതായി ബെംഗളൂരു പോലീസ് പറഞ്ഞു.
ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ വച്ചാണ് അസമീസ് വ്ലോഗറായ കാമുകി മായയെ ആരവ് കൊലപ്പെടുത്തിയത്.ആറുമാസത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു.അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലായിരുന്നു കൊലപാതകം. ഈ മാസം 26 നാണ് ആരവ് ബെംഗളൂരുവിൽ നിന്ന് രക്ഷപെട്ടത്. ആരവിന്റെ വീട്ടിൽ നിന്നും അന്വേഷണത്തിന് സഹായകമാകുന്ന തുമ്പുകളൊന്നും കിട്ടിയിരുന്നില്ല.
മജസ്റ്റിക് റെയിൽ വേ സ്റ്റേഷനിൽ നിന്ന് ആരവിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. അന്ന് തന്നെ ആരവ് സംസ്ഥാനം വിട്ടതായും പോലീസ് കണ്ടെത്തി.കേസിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണമെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും ബംഗളുരു ഈസ്റ്റ് ഡിസിപി ഡി ദേവരാജ് പറഞ്ഞു.