- മുള്ളൻ പന്നിയെ തല്ലിക്കൊന്ന സംഭവം; വനം വകുപ്പിന് മുന്നിൽ കീഴടങ്ങി സിപിഎം നേതാവ് വെള്ളനാട് ശശി
- മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ
- ഇന്ത്യയുടെ യുദ്ധവിമാനവികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത് ; സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഭാരതം
- രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ച നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കും ; കെ എസ് ശബരിനാഥൻ
- ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി മുഹമ്മദ് ബാഗർ സോൾഗാദർ ; യൂറോപ്യൻ യൂണിയൻ നിരോധനമേർപ്പെടുത്തിയ നേതാവ്
- ബംഗാളിൽ 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി ; നിലവിലുള്ളത് 18,497 സ്വത്തുക്കൾ മാത്രം
- അബോധത്തിലെ 13 വർഷങ്ങൾ; രാജ്യത്തെ ആദ്യ ദയാമരണം; ഹരീഷ് റാണ വിടവാങ്ങി
- യുദ്ധം അവസാനിക്കുമോ ? ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി
Author: Anu Nair
കൊൽക്കത്ത : ബംഗ്ലാദേശിൽ നിന്നുള്ള രോഗികളെ ചികിത്സിക്കില്ലെന്ന് സർക്കുലർ ഇറക്കി കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രി . ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബംഗ്ലാദേശികളായ ആർക്കും ചികിത്സ നൽകില്ലെന്നാണ് വടക്കൻ കൊൽക്കത്തയിലെ ജെഎൻ റേ ആശുപത്രി അധികൃതർ ഔദ്യോഗികമായി അറിയിച്ചത് . . ഹിന്ദുക്കൾക്കെതിരായ അക്രമങ്ങൾ ബംഗ്ലാദേശിൽ വർധിക്കുകയാണെന്നും , ബംഗ്ലാദേശികൾ ഇന്ത്യൻ പതാകയെ അടക്കം അപമാനിച്ചുവെന്നും ഇതാണ് കടുത്ത തീരുമാനത്തിന് പിന്നിലെന്നുംജെഎൻ റേ ആശുപത്രി അറിയിച്ചു. “ത്രിവർണ്ണ പതാകയെ അപമാനിക്കുന്നവരെ ചികിത്സിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. ഇന്ത്യ മുന്നിൽ നിന്നാണ് സ്വാതന്ത്ര്യം നേടിക്കൊടുത്തത്. എന്നാൽ ഇന്ന് ഇന്ത്യാ വിരുദ്ധമായ നിലപാടാണ് അവർ സ്വീകരിക്കുന്നത്. മറ്റ് ആശുപത്രികളും സമാനമായ നടപടികൾ സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ജെഎൻ റേ ആശുപത്രിയിലെ ഉദ്യോഗസ്ഥൻ സുബ്രാൻഷു ഭക്തൻ പറഞ്ഞു.നേരത്തെ ഗൈനക്കോളജിസ്റ്റായ ഇന്ദ്രാനില്‍ ഷായും ബംഗ്ലാദേശിൽ നിന്നുള്ള രോഗികളെ ചികിത്സിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശ് യൂണീവേഴ്സിറ്റി ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി, ധാക്ക യൂണിവേഴ്സിറ്റി,നൊഖാലി സയന്‍സ് ആന്റ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി…
കൊച്ചി: മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന എമ്പുരാൻ സിനിമയുടെ ചിത്രീകരണം പൂർത്തിയായി . സംവിധായകൻ കൂടിയായ പൃഥ്വിരാജ് തന്നെയാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം ഫേസ്ബുക്കിൽ പങ്ക് വച്ചത് . മാർച്ച് 27 നാണ് ചിത്രത്തിന്റെ റിലീസ് .മലയാളത്തിന് പുറമേ തെലുങ്കിലും , കന്നഡയിലും , തമിഴിലും എമ്പുരാൻ പ്രദര്‍ശനത്തിന് എത്തും. ‘ ഇന്ന് പുലർച്ചെ 5.35 ന് മലമ്പുഴ റിസർവോയറിന്റെ തീരത്ത് എമ്പുരാന്റെ അവസാന ഷോട്ട് ഞങ്ങൾ പൂർത്തിയാക്കി. 117 ദിവസങ്ങൾക്കുള്ളിൽ തിയറ്ററുകളിൽ കാണാം’, എന്നാണ് പൃഥ്വിരാജിന്റെ പോസ്റ്റ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. കലാകാരൻ എന്ന നിലയിൽ എന്നും നിധിപോലെ സൂക്ഷിക്കുന്ന സവിശേഷമായ അദ്ധ്യായമായിരിക്കും എമ്പുരാൻ എന്ന് മോഹൻലാലും ഫേസ്ബുക്കിൽ കുറിച്ചു. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ എത്തിയ ലൂസിഫർ ആഗോള ബോക്സ് ഓഫീസിൽ 150 കോടിയാണ് നേട്ടം കൊയ്തത്.എന്നാൽ എമ്പുരാനിൽ സ്റ്റീഫൻ നെടുമ്പള്ളിയ്ക്കായിരിക്കില്ല . മറിച്ച് ഖുറേഷി അബ്രാമിനാകും പ്രാധാന്യമെന്നാണ് സൂചന മഞ്ജുവാര്യർ,…
കോഴിക്കോട് : കൊടുവള്ളിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച ജ്വല്ലറി ഉടമ ബൈജുവിനെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി രണ്ട് കിലോയോളം സ്വര്‍ണം തട്ടിയെടുത്ത സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ കടയുടമയുടെ സുഹൃത്ത് രമേശ് ആണെന്ന് പൊലീസ്.കേസിലെ സൂത്രധാരനായ രമേശ് ഉള്‍പ്പെടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് വടകര റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. വലിയ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് രമേശ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു. ആക്രമിക്കപ്പെട്ട കൊടുവള്ളി സ്വദേശി ബൈജുവിന്റെ കടയുടെ സമീപത്ത് തന്നെ ആഭരണനിര്‍മാണ കട നടത്തുകയാണ് രമേശ്.രമേശിനെ കൂടാതെ വിപിന്‍, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 1.3 കിലോ സ്വര്‍ണം പൊലീസ് പിടിച്ചെടുത്തു. രമേശന്‍ ഇവര്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത തുകയായ 12 ലക്ഷം രൂപയും പിടികൂടി. . കവര്‍ച്ചയ്ക്കുശേഷം സംശയം തോന്നാതിരിക്കാന്‍ ആക്രമിക്കപ്പെട്ട ബൈജുവിനെ രമേശ് കണ്ട് സംസാരിച്ചിരുന്നു.ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കൊടുവള്ളിയിലെ ചെറുകിട ആഭരണ നിര്‍മ്മാണശാല ഉടമ മൂത്തമ്പലം സ്വദേശി ബൈജുവിനെ കാറില്‍ എത്തിയ സംഘം…
ധാക്ക : ബംഗ്ലാദേശിലെ ഇസ്കോൺ സന്യാസിയുമായ ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റിന് പിന്നാലെ മറ്റൊരു ഹിന്ദു പുരോഹിതനെ കൂടി പോലീസ് അറസ്റ്റ് ചെയ്തു . ചറ്റോഗ്രാമിൽ വച്ചാണ് ശ്യാം ദാസ് പ്രഭു എന്ന പുരോഹിതൻ അറസ്റ്റിലായത്.. ഔദ്യോഗിക അറസ്റ്റ് വാറന്റോ, മുന്നറിയിപ്പോ ഇല്ലാതെയാണ് ശ്യാം ദാസ് പ്രഭുവിനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ജയിലിൽ കിടക്കുന്ന ചിന്മയ് കൃഷ്ണ ദാസിനെ സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു അറസ്റ്റെന്നാണ് റിപ്പോർട്ടുകൾ .മറ്റൊരു പുരോഹിതനേക്കൂടി അറസ്റ്റ് ചെയ്ത വിവരം ഇസ്‌കോണിന്റെ ഉപാധ്യക്ഷന്‍ എക്സിലൂടെ വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തിയാണ് ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.തങ്ങൾ ആര്യന്മാരാണെന്നും, ഈ മണ്ണിന്റെ യഥാർത്ഥ അവകാശികളാണെന്നും , ഈ മണ്ണ് വിട്ട് പോകില്ലെന്നുമുള്ള പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചിന്മയ് കൃഷ്ണദാസ് അറസ്റ്റിലായത് . അറസ്റ്റിന് പിന്നാലെ രാജ്യത്തെ ഹിന്ദുസമൂഹം പ്രതിഷേധം കടുപ്പിച്ചിരുന്നു. സംഭവത്തിൽ ഇന്ത്യ ഇടപെടണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ച് ഇസ്‌കോൺ രംഗത്തെത്തി.
ലക്നൗ : വാരണാസി റെയിൽവേ സ്‌റ്റേഷനിൽ ഉണ്ടായ തീപിടിത്തത്തിൽ 200 ഓളം ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. വാരണാസി കൺവെൻമെന്റ് റെയിൽവേ സ്റ്റേഷൻ പാർക്കിംഗിൽ ശനിയാഴ്ച പുലർച്ചെയാണ് ആണ് തീപിടുത്തം ഉണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.കത്തിനശിച്ച ഇരുചക്രവാഹനങ്ങളിൽ ഭൂരിഭാഗവും താൽക്കാലിക ജീവനക്കാരുടേതാണ്. കത്തി നശിച്ചവയിൽ ചിലത് സൈക്കിളുകളാണ്. ബൈക്കുകളിലെ ഇന്ധന ടാങ്കുകൾ പൊട്ടിത്തെറിച്ചാണ് കൂടുതൽ വാഹനങ്ങളിലേക്ക് തീപടർന്നത്. അഗ്നിശമന സേനയും പൊലീസും രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു
ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് തീരംതൊട്ടു . ശനിയാഴ്ച വൈകിട്ട് പുതുച്ചേരിക്ക് സമീപമാണ് ചുഴലിക്കാറ്റ് തീരംതൊട്ടത്. ചെന്നൈയിലും തമിഴ്നാടിന്റെ കിഴക്കൻ തീര പ്രദേശങ്ങളിലും കനത്ത മഴ തുടരുമെന്നാണ് വിവരം. കനത്ത മഴയിൽ ചെന്നൈ നഗരം വെള്ളക്കെട്ടിൽ മുങ്ങി. കനത്ത മഴയെ തുടർന്ന് ചെമ്പരമ്പാക്കം തടാകത്തിൽ ജലനിരപ്പ് ഉയരുകയാണ്.അതേസമയം ചെന്നൈയിലെ മഴക്കെടുതിക്കിടെ രണ്ട് മരണം റിപ്പോർട്ട് ചെയ്തു . യുപി സ്വദേശികളായ രണ്ട് പേരാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. റോഡ്, ട്രെയിൻ ഗതാഗതവും സ്തംഭിച്ചു. അതിശക്തമായ വേഗതയിലാണ് തീരദേശത്ത് കാറ്റുവീശുന്നത്. ഞായറാഴ്ച പുലർച്ചെ നാല് മണി വരെ ചെന്നൈ എയർപോർട്ടിന്റെ പ്രവർത്തനം നിർത്തി വച്ചതായി അധികൃതർ പറഞ്ഞു. 19 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നൂറിലേറെ വിമാനസർവീസുകൾ റദ്ദാക്കി. അടുത്ത 48 മണിക്കൂർ കനത്ത മഴയുണ്ടാകുമെന്നും , അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ജനങ്ങൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വരും മണിക്കൂറിൽ ചുഴലിക്കാറ്റ് രൂക്ഷമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. . ചെന്നൈ കോർപ്പറേഷനിൽ 329 ദുരിതാശ്വാസ ക്യാമ്പുകളും…
ന്യൂഡൽഹി : ഹിമാലയത്തിലെ യുദ്ധഭൂമികൾ സന്ദർശിക്കാൻ വിനോദസഞ്ചാരികൾക്ക് അനുമതി നൽകാനുള്ള നീക്കവുമായി സൈന്യം. കാർഗിൽ , സിയാച്ചിൻ, ഗ്ലേസിയർ, ഗാൽ വാൻ എന്നിവിടങ്ങളിൽ വിനോദസഞ്ചാരികളെ അനുവദിക്കാനാണ് തീരുമാനം. കാർഗിൽ, സിയാച്ചിൻ ഗ്ലേസിയർ, ഗാൽവാൻ എന്നിവിടങ്ങളിൽ വിനോദസഞ്ചാരികളെ അനുവദിക്കാൻ തീരുമാനിച്ചു. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. പൂനെ സർവകലാശാലയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തി പ്രദേശങ്ങളിൽ വിനോദസഞ്ചാരികൾക്കായി സാഹസിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കും . ഇതിനായി ടൂർ ഓപ്പറേറ്റർമാർക്ക് പ്രത്യേക പരിശീലനം നൽകും . ഇന്ത്യയുടെ യുദ്ധഭൂമികൾ കാണാൻ അവസരം ഒരുക്കും . ജമ്മു കശ്മീരിൽ വിനോദത്തിന് അവസരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു കാലങ്ങളായി അതിർത്തി പ്രദേശങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിട്ടുണ്ട്. ഈ ക്രമത്തിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി 48 മേഖലകൾ കണ്ടെത്തി.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയാകാൻ സാദ്ധ്യതയുണ്ടെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
പത്തനംതിട്ട : നാട്ടിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ബി എസ് എൻ എൽ സിം കാർഡ് പ്രത്യേക റീചാർജ് ചെയ്ത് യു എ ഇ യിലും ഉപയോഗിക്കാവുന്ന സംവിധാനം നിലവിൽ വന്നു.വിദേശത്തേക്ക് പോകുമ്പോൾ അന്താരാഷ്ട്ര സിം കാർഡിലേക്ക് മാറേണ്ടി വരുന്ന സ്ഥിതിയാണ് ഇതോടെ ഒഴിവായത് . 90 ദിവസത്തേക്ക് 167 രൂപ രൂപയും, 30 ദിവസത്തേക്ക് 57 രൂപയും നിരക്കുള്ള പ്രത്യേക റീചാർജ് ചെയ്താൽ സാധാരാണ ബിഎസ്എൻഎൽ സിം ഇന്റർനാഷണലായി മാറും.പ്രത്യേക റീചാര്‍ജ് കാര്‍ഡിന്റെ സാധുതയ്ക്കുവേണ്ടിമാത്രമാണ്. കോൾ, ഡാറ്റ സേവനങ്ങൾ ലഭിക്കണമെങ്കിൽ അധിക ടോപ്പ്- അപ്പുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യണം. രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ഇത്തരത്തിലൊരു സംവിധാനം ഏർപ്പെടുത്തുന്നത്. മലയാളികൾ ഏറെയുള്ള രാജ്യമെന്ന നിലയിലാണ് യു എ ഇ യ്ക്ക് പരിഗണന ലഭിച്ചത് . ഭാവിയിൽ മറ്റ് രാജ്യങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കും .
ചെന്നൈ : തമിഴ്നാട്ടിലെ കുംഭകോണത്തെ സൗന്ദരരാജ പെരുമാൾ ക്ഷേത്രത്തിൽ നിന്ന് 1950-നും 1967-നുമിടയിൽ മോഷണം പോയ വിഗ്രഹങ്ങൾ തിരിച്ചു പിടിക്കാൻ തമിഴ്നാട് പൊലീസ് . 1957-ൽ മോഷണം പോയ കോടികൾ വിലയുള്ള തിരുമങ്കൈ ആഴ്വാർ വെങ്കല വിഗ്രഹം ലണ്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയുടെ മ്യൂസിയത്തിൽ കണ്ടെത്തിയിരുന്നു. കാണാതായ മറ്റ് മൂന്ന് വിഗ്രഹങ്ങൾ അമേരിക്കയിലാണ് .എല്ലാം ഉടൻ തിരികെ എത്തിച്ച് ക്ഷേത്രത്തിൽ ആരാധനയ്ക്ക് സൗകര്യം ഒരുക്കും.വിഗ്രഹങ്ങൾ മോഷ്ടിക്കപ്പെട്ടെന്നും , ക്ഷേത്രത്തിലുള്ളത് വ്യാജമായിനിർമ്മിച്ചവയാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. 2020-ലാണ് ഇതിൽ തമിഴ്നാട് പൊലീസ് കേസെടുത്തത് മോഷണം സംബന്ധിച്ച തെളിവുകൾ സർവകലാശാലയ്ക്ക് പൊലീസ് കൈമാറിയിരുന്നു. തുടർന്ന് ലണ്ടനിൽ നിന്നുള്ള വിദഗ്ധസംഘം തമിഴ്നാട്ടിലെത്തി പരിശോധന നടത്തി. ഇതിന് പിന്നാലെയാണ് പ്രതിമ ഇന്ത്യക്ക് വിട്ടുനൽകാനുള്ള അപ്പീൽ അംഗീകരിച്ചത്. ഒരു മാസത്തിനകം വിഗ്രഹം തിരിച്ചെത്തിക്കുന്നതിനുള്ള ചെലവും സർവകലാശാല വഹിക്കും.
ധാക്ക : ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗ്ലാദേശ്. അറസ്റ്റിലായ ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരി ഉൾപ്പെടെ ഇസ്‌കോണിന്റെ 17 നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ 30 ദിവസത്തേക്ക് മരവിപ്പിച്ചു. ബംഗ്ലാദേശ് ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റിന്റേതാണ് ഉത്തരവ് . ഇവരുമായി ബന്ധപ്പെട്ട എല്ലാ പണമിടപാടുകളും റദ്ദ് ചെയ്യാൻ വിവിധ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ബംഗ്ലാദേശ് ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ് നിർദേശം നൽകി. മാത്രമല്ല ഈ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും , ഇസ്കോണിന്റെ സാമ്പത്തിക ഇടപാടുകളെ പറ്റി അന്വേഷിക്കാനും ബംഗ്ലാദേശ് ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ് തീരുമാനിച്ചു. ഇസ്കോണിനെ നിരോധിക്കണമെന്ന ഹർജി ബംഗ്ലാദേശ് കോടതി തള്ളിയതിന് പിന്നാലെയാണ് സാമ്പത്തിക മരവിപ്പ്. ദിവസങ്ങൾക്ക് മുൻപാണ് ബംഗ്ലാദേശിലെ പ്രമുഖ ഹിന്ദുനേതാവും, ഇസ്‌കോൺ സന്യാസിയുമായ ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയെ അറസ്റ്റ് ചെയ്തത് . .രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക ബിഎൻപി നേതാവ് ഫിറോസ് ഖാനാണ് ഇദ്ദേഹത്തിനെതിരെ കേസ് ഫയൽ ചെയ്തത്.…
Subscribe to Updates
Get the latest creative news from FooBar about art, design and business.
