കൊച്ചി : മുനമ്പത്ത് സമരം ചെയ്യുന്നവരുമായി നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഓണലൈനായി ചർച്ച നടത്തും . നാളെ വൈകിട്ട് നാലു മണിക്കാണ് ചർച്ച .സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും . ആരെയും ഇറക്കി വിടില്ലെന്നും , ജുഡീഷ്യൽ കമ്മീഷൻ പരിരക്ഷയ്ക്കാണെന്നും വ്യക്തമാക്കും.എറണാകുളം കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും.
അതേസമയം മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിൽ ജുഡീഷ്യൽ കമ്മീഷനെ വയ്ക്കാനുള്ള നീക്കത്തിലാണ് സർക്കാർ.മൂന്ന് മാസത്തിനുള്ളിൽ രേഖകളുടെ പരിശോധന പൂർത്തിയാകും . ഭൂമിയിൽ താമസിക്കുന്നവർക്ക് കരം അടയ്ക്കാനുള്ള സ്റ്റേ പിൻവലിക്കാനും സർക്കാർ ഇടപെടും.കൈവശാവകാശമുള്ള ആരെയും കുടിയൊഴിപ്പിക്കില്ലെന്നും സർക്കാർ ഉറപ്പ് നൽകും.
ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് ജുഡീഷ്യൽ കമ്മീഷൻ നിയമിക്കുന്ന കാര്യം തീരുമാനിച്ചത് .ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന സി എൻ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് കമ്മീഷന്. മൂന്നു മാസത്തിനുള്ളില്‍ കമ്മിഷന് നടപടികള്‍ പൂര്‍ത്തീകരിക്കും