ലണ്ടനിലെ യുഎസ് എംബസിക്ക് പുറത്ത് വൻ സ്ഫോടനം. മിഡിലെ ഈസ്റ്റിലെ സംഘർഷങ്ങളും , റഷ്യ – യുക്രെയ്ൻ യുദ്ധവും രൂക്ഷമായ സാഹചര്യത്തിലാണ് സ്ഫോടനം. എംബസിയിലെ ജീവനക്കാരെയും മറ്റ് പൗരന്മാരെയും ഒഴിപ്പിച്ചതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.
സെൻട്രൽ ലണ്ടന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന യുഎസ് എംബസി നിലവിൽ സുരക്ഷാ സംഘം വളഞ്ഞിരിക്കുകയാണ്. നഗരത്തിലെ ഏറ്റവും സുരക്ഷിതമായ മേഖലയിലാണ് എംബസി നിലകൊള്ളുന്നത് .
എന്നാൽ ഇപ്പോൾ സുരക്ഷ കണക്കിലെടുത്ത് സമീപപ്രദേശങ്ങൾ ഒഴിപ്പിച്ചു . പൊട്ടിത്തെറിയിൽ ആളപായം സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. പ്രദേശം സുരക്ഷാ അപകടസാധ്യതയുള്ളതായി അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.
എംബസിക്ക് സമീപമുള്ള മറ്റ് കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. സ്ഫോടനത്തിന്റെ കാരണം അന്വേഷിച്ച് വരികയാണെന്ന് യുഎസ് എംബസിയും വ്യക്തമാക്കി .സ്ഫോടനത്തിന് പിന്നിൽ ഭീകരാക്രമണമാണോ എന്നും അന്വേഷിക്കും .