- മഞ്ഞും മഴയും തിരിച്ചെത്തുന്നു; അയർലൻഡിൽ ഇനി തണുപ്പ്
- സ്റ്റാമ്പ് 1 ജി എക്സ്റ്റൻഷൻ അപേക്ഷകൾ നിരസിക്കുന്നു; മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രതിസന്ധിയിൽ
- യുവതിയുടെ കൊലയിൽ നടുങ്ങി ഡെറി
- അനധികൃത പാർക്കിംഗ്; ഓരോ 48 മണിക്കൂറിലും പിഴ
- ഒമാനിൽ കനത്ത മഴ , വെള്ളപ്പൊക്കം ; രണ്ട് മലയാളികൾ മരിച്ചു
- സുരേഷ് ഗോപിയുടെ മകളുടെ ഫോട്ടോ പങ്ക് വച്ചതിന് പോലും അധിക്ഷേപം : മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മി ബിജെപിയിൽ
- ബ്ലാഞ്ചാർട്സ്ടൗൺ സെന്ററിലെ പാർക്കിംഗ് നിരക്ക്; ഉടമകൾക്ക് നിവേദനം
- ബോട്ടിന് തീയിട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്
Author: Anu Nair
ഏതുതരം പാചകം ചെയ്താലും ഉപ്പില്ലാതെ കിട്ടിയാലോ. ഉപ്പ് ഇല്ലാതെ ഭക്ഷണം കഴിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. അതിനാൽ, ഉപ്പ് ഭക്ഷണത്തിൻ്റെ ഒരു പ്രധാന ഭാഗമാണ്. എന്നാൽ ഉപ്പ് അമിതമായി കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ദോഷം ചെയ്യും. സാധാരണയായി നമ്മൾ വാങ്ങുന്ന ഉപ്പിന് പരമാവധി 20 മുതൽ 25 രൂപ വരെയാണ് വില. എന്നാൽ ലോകത്തിലെ ഏറ്റവും വില കൂടിയ ഉപ്പിനെ പറ്റി അറിയാമോ ,അതാണ് കൊറിയൻ മുള ഉപ്പ് . 250 ഗ്രാമിന് 7,500 രൂപയാണ് വില. ഈ ഉപ്പ് ആരോഗ്യത്തിന് ഗുണകരമാണ്, ഗുണഗണങ്ങൾ കാരണം ഈ ഉപ്പിന് ആഗോള വിപണിയിൽ ഉയർന്ന ഡിമാൻഡാണ്.മുളയിൽ കടൽ ഉപ്പ് നിറച്ച് വളരെ ഉയർന്ന താപനിലയിൽ പാകം ചെയ്യുന്നു. ഈ പ്രക്രിയയെ “അമേത്തിസ്റ്റ് ബാംബൂ സാൾട്ട്” എന്ന് വിളിക്കുന്നു. മുളകളിൽ ഉപ്പ് നിറച്ച് സ്വാഭാവിക കളിമണ്ണ് കൊണ്ട് മൂടിയിരിക്കുന്നു. 800 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനിലയിൽ കുറഞ്ഞത് ഒമ്പത് തവണയെങ്കിലും മുളകൾ ആവർത്തിച്ച് ചൂടാക്കപ്പെടുന്നു. ഒടുവിൽ…
ഗോരഖ്പൂർ: മദ്യപിച്ചെത്തിയ ഭർത്താക്കൻമാരുടെ പീഡനത്തിൽ മനംനൊന്ത് വീടു വിട്ടിറങ്ങിയ സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു . ഉത്തർപ്രദേശിലെ ഗൊരഖ്പൂർ സ്വദേശികളായ കവിത, ബബ്ലു എന്നിവരാണ് ശിവക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. ഇൻസ്റ്റാഗ്രം വഴി പരിചയപ്പെട്ട ഇവർ 6 വർഷമായി സുഹൃത്തുക്കളാണ്. ഭർത്താക്കൻമാരുടെ പീഡനത്തെ കുറിച്ച് പരസ്പരം പറഞ്ഞ് ചർച്ച് ചെയ്ത ഇവർ ഒടുവിൽ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഡിയോറിയയിലെ ചോട്ടി കാശി എന്നറിയപ്പെടുന്ന ശിവക്ഷേത്രത്തിൽ വച്ചാണ് വിവാഹിതരായത്. ഇരുവർക്കും ആദ്യ ബന്ധത്തിൽ മക്കളുമുണ്ട് . മദ്യലഹരിയിലായിരുന്ന ഭർത്താക്കന്മാർ തങ്ങളെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും , ജീവിതം മടുത്ത അവസ്ഥയിലാണ് ഈ വിവാഹം തെരഞ്ഞെടുത്തതെന്നും അവർ പറഞ്ഞു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിനെക്കുറിച്ച് ഏറെ വാത്സല്യത്തോടെ സംസാരിച്ച മമ്മൂട്ടിയുടെ വാക്കുകൾ വൈറലാകുന്നു. സുരേഷ് ഗോപിയോടുള്ള അതേ ബഹുമാനം ഗോകുൽ തന്നോടും കാണിക്കുന്നുണ്ടെന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ. ഗോകുൽ തന്നെ സെറ്റിൽ കാണുമ്പോഴെല്ലാം ബഹുമാനം പ്രകടിപ്പിക്കാൻ എഴുന്നേറ്റു നിൽക്കുമായിരുന്നുവെന്നും മമ്മൂട്ടി പറയുന്നു. അങ്ങനെ ചെയ്യരുതെന്നും, സഹനടൻ എന്ന നിലയിൽ അത്തരം ഔപചാരികതകളുടെ ആവശ്യമില്ലെന്നും താൻ പല തവണ പറഞ്ഞിരുന്നു. സാധാരണ രീതിയിൽ പെരുമാറാൻ താൻ ഗോകുലിനോട് പറഞ്ഞു. മികച്ച പ്രകടനമാണ് ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്’ എന്ന ചിത്രത്തിൽ ഗോകുൽ കാഴ്ചവച്ചത്. ഓൺ-സ്ക്രീൻ കോമ്പിനേഷൻ മികച്ച രീതിയിൽ പ്രവർത്തിച്ചു. തന്നോടൊപ്പം സ്ക്രീൻ സ്പേസ് പങ്കിടാൻ ഗോകുൽ ആവേശഭരിതനായിരുന്നുവെന്നും ആ ആവേശം സിനിമയിൽ പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ അഭിനയിക്കാൻ ഗോകുലിന് ഒരു പുതിയ ബൈക്ക് നൽകിയിട്ടുണ്ടെന്നും മമ്മൂട്ടി വെളിപ്പെടുത്തി. സ്വകാര്യ ഡിറ്റക്ടീവിന്റെ ജീവിതത്തിലെ കൗതുകകരമായ സംഭവങ്ങൾ വരച്ചു കാട്ടുന്ന ചിത്രം ഗൗതം മേനോനാണ് സംവിധാനം ചെയ്യുന്നത്.
തിരുവനന്തപുരം : കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം ഇന്ന് പൂർണ്ണമായും പിൻ വാങ്ങിയതായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. കേരളത്തിൽ പകലിലെ ഉയർന്ന താപനില വരും ദിവസങ്ങളിലും തുടരും. ഈ മാസം അവസാനവും, അടുത്ത മാസം ആദ്യവും ചെറിയ മഴയ്ക്കുള്ള സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച്ചയോടെ മഴയുണ്ടാകുമെന്ന സൂചനയാണ് കാലാവസ്ഥാ വകുപ്പ് നൽകുന്നത് . വ്യാഴാഴ്ച പത്തനം തിട്ട , ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം . 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. തെക്കൻ ആൻഡമാൻ കടൽ അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ…
പാലക്കാട്: നെന്മാറയിൽ പരോളിലിറങ്ങിയ പ്രതി അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. പോത്തുണ്ടി സ്വദേശികളായ സുധാകരൻ (50), അമ്മ ലക്ഷ്മി (68) എന്നിവരാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത് . സുധാകരന്റെ ജേഷ്ഠന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവേ പുറത്തിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരന്റെ വീട്ടിലെത്തി ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. 2019 ലാണ് സജിതയെ ചെന്താമര കൊലപ്പെടുത്തിയത് . താനും , ഭാര്യയും അകലാൻ കാരണം സജിതയാണെന്ന സംശയത്തിന്റെ പേരിലാണ് അന്ന് ഒളിച്ചിരുന്ന് സജിതയെ കുത്തിക്കൊലപ്പെടുത്തിയത് . ചെന്താമര ജാമ്യത്തിലിറങ്ങിയത് അറിഞ്ഞ നാട്ടുകാർ ഏറെ ഭയത്തിലായിരുന്നു. ഇയാൾ വീണ്ടും ആരെയെങ്കിലും വക വരുത്തുമെന്ന് നാട്ടുകാർ തന്നെ പോലീസിൽ അറിയിച്ചതായും സൂചനയുണ്ട്.
മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ജഡത്തിൽ രക്തക്കറകളും മുറിവുകളും അടയാളങ്ങളും ഉണ്ടായിരുന്നു. രാവിലെ 6.30 ഓടെയാണ് റാപ്പിഡ് റെസ്പോൺസ് ടീം കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ ജഡം പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാമ്പിലേക്ക് മാറ്റി. അവിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ഭയം പരത്തിയ അതേ കടുവ തന്നെയാണ് ചത്തതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഞായറാഴ്ച വനം വകുപ്പ് കടുവയെ നരഭോജിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ആർആർടി സംഘം പുലർച്ചെ 12.30 മുതൽ 2.30 വരെ കടുവയെ നിരീക്ഷിച്ചെങ്കിലും അതിനെ ശാന്തമാക്കാൻ മാത്രമേ ശ്രമിച്ചുള്ളൂവെന്നും കടുവയെ വെടിവയ്ക്കാൻ ശ്രമങ്ങളൊന്നും നടന്നില്ലെന്നും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (നോർത്തേൺ സർക്കിൾ) കെ എസ് ദീപ പറഞ്ഞു. ‘ തുടർച്ചയായ ട്രാക്കിംഗ് മാത്രമാണ് നടത്തിയത്. മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, കൃത്യമായ കാരണങ്ങൾ നിർണ്ണയിക്കാൻ പോസ്റ്റ്മോർട്ടം നടത്തും ‘ – കെ എസ് ദീപ പറഞ്ഞു. ഞായറാഴ്ച പുലർച്ചെ ആർആർടി അംഗമായ…
മുംബൈ: നടന് സെയ്ഫ് അലി ഖാന് ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീട്ടില്‍ നിന്നും ഫോറന്‍സിക്ക് വിദഗ്ധർ കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്ന് പോലും പ്രതി ഷരീഫുല്‍ ഇസ്ലാമിന്റേതല്ലെന്ന് റിപ്പോര്‍ട്ട്. ശാസ്ത്രീയ പരിശോധനകളില്‍ ഈ വിരലടയാളങ്ങളില്‍ ഒന്ന് പോലും ഷരീഫുള്‍ ഇസ്ലാമിന്റേതുമായി യോജിക്കുന്നില്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള ഫിംഗര്‍പ്രിന്റ് ബ്യൂറോയിലായിരുന്നു പരിശോധന. സാങ്കേതിക പരിശോധനയിലാണ് ഇവ ഷരീഫുള്‍ ഇസ്ലാമിന്റേതല്ലെന്ന് കണ്ടെത്തിയത്. ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിച്ചതായി സിഐഡി വൃത്തങ്ങള്‍ പറഞ്ഞു. ജനുവരി 15ന് പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ വച്ച് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. പരിക്കേറ്റ നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണത്തിന് പിന്നാലെ പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് പൗരന് ഷരീഫുള്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ വക്താവായി നിയമിച്ച് കെപിസിസി. കെ സുധാകരനാണ് സന്ദീപിനെ വക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് . പുനഃസംഘടനാ പ്രക്രിയയിൽ സന്ദീപിന് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുമെന്നും സൂചനയുണ്ട് . അതിന്റെ ആദ്യപടിയാണ് പുതിയ സ്ഥാനമെന്നാണ് സൂചന. കെപിസിസി പുനഃസംഘടനയുടെ ഭാഗമായി, കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സന്ദീപിനെ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട് . പാലക്കാട് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപി സംസ്ഥാന നേതൃത്വവുമായി തെറ്റി സന്ദീപ് കോൺഗ്രസിലെത്തിയത് . മുമ്പ്, ടെലിവിഷൻ ചർച്ചകളിൽ ബിജെപിയുടെ മുഖമായിരുന്നു സന്ദീപ്. കെപിസിസി വക്താവ് എന്ന പുതിയ റോളോടെ, അദ്ദേഹം ഇനി മാധ്യമ ചർച്ചകളിൽ കോൺഗ്രസിനെ പ്രതിനിധീകരിക്കും.
ചെന്നൈ : നടൻ വിജയ്ക്ക് പിന്നാലെ നടി തൃഷയും അഭിനയം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അത്തരം അഭ്യൂഹങ്ങൾ നിഷേധിച്ചിച്ച് രംഗത്തെത്തിയിരിക്കുകയാണ് തൃഷയുടെ അമ്മ ഉമ കൃഷ്ണൻ. തൃഷ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നില്ലെന്നും സിനിമയിൽ തുടരുമെന്നും ഉമാകൃഷ്ണൻ പറഞ്ഞു. നടൻ വിജയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തൃഷ സിനിമാ മേഖല വിടുകയും രാഷ്ട്രീയത്തിലേക്ക് മാറാൻ ആലോചിക്കുകയും ചെയ്യുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ . അടുത്തിടെ, തൃഷ സിനിമയിൽ നിരാശയായെന്നും രാഷ്ട്രീയത്തിലേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഈ തീരുമാനത്തിൽ തൃഷയും അമ്മയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ആരോപണങ്ങളും ഉയർന്നു. തമിഴ് മാധ്യമങ്ങളിലും ദേശീയ മാധ്യമങ്ങളിലും ഈ റിപ്പോർട്ടുകൾ പെട്ടെന്ന് ചർച്ചയായി. എന്നാൽ, തൃഷയ്ക്ക് സിനിമ വിടാൻ പദ്ധതിയില്ലെന്നും അത്തരമൊരു നീക്കം പരിഗണിക്കുന്നില്ലെന്നും ഉമ കൃഷ്ണൻ പറഞ്ഞു.തന്റെ മകൾ 20 വർഷമായി സിനിമയിലുണ്ട് . ഇനിയും തുടരും, മറ്റ് വാർത്തകളൊക്കെ കിംവദന്തികളാണെന്നും ഉമാകൃഷ്ണൻ പറഞ്ഞു. നടൻ വിജയുമായുള്ള തൃഷയുടെ അടുത്ത സൗഹൃദത്തെ ചുറ്റിപ്പറ്റിയുള്ള…
ന്യൂഡൽഹി : പ്രയാഗ്രാജിലെ മഹാകുംഭമേളയിൽ നടന്ന തീപിടുത്തത്തിൻ്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ഖലിസ്ഥാനി സിന്ദാബാദ് ഫോഴ്സ് (KZF) ഏറ്റെടുത്തു. പിലിബിത്തിലുണ്ടായ ഏറ്റുമുട്ടലിൻ്റെ പ്രതികാരമാണ് ഈ സംഭവമെന്ന് കെഇസഡ്എഫ് ഇമെയിലിലൂടെ അറിയിച്ചു. ഇതോടൊപ്പം മുഖ്യമന്ത്രി യോഗിയെക്കുറിച്ചും സന്ദേശത്തിൽ പരാമർശിച്ചിട്ടുണ്ട്. കാനഡയിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ള മാധ്യമപ്രവർത്തകർക്ക് ഖാലിസ്ഥാനി സിന്ദാബാദ് ഫോഴ്സ് ഇ-മെയിൽ അയച്ചതായാണ് റിപ്പോർട്ട് . ‘ കുംഭമേളയ്ക്കിടെയുണ്ടായ തീപിടുത്തത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാനി സിന്ദാബാദ് ഫോഴ്സ് ഏറ്റെടുക്കുന്നു. ആരെയും വേദനിപ്പിക്കുക എന്നതായിരുന്നില്ല ഈ പ്രവൃത്തിയുടെ പ്രധാന ഉദ്ദേശം. ഞങ്ങൾ നിങ്ങളോട് വളരെ അടുത്തുവെന്ന് മുഖ്യമന്ത്രി യോഗിക്കുള്ള മുന്നറിയിപ്പ് മാത്രമായിരുന്നു ഇത്. പിലിബിത്ത് ഏറ്റുമുട്ടലിൽ ഞങ്ങളുടെ മൂന്ന് സഹോദരങ്ങളെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഈ സ്ഫോടനം നടത്തിയത്. ഇതൊരു തുടക്കം മാത്രമാണ്. ” ഫത്തേ സിംഗ് എന്ന യുവാവാണ് ഈ മെയിൽ അയച്ചിരിക്കുന്നത്. ജനുവരി 19 ന് വൈകുന്നേരം 4 മണിയോടെയാണ് സെക്ടർ 19 ൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായി. 40…
Subscribe to Updates
Get the latest creative news from FooBar about art, design and business.
