ഗോരഖ്പൂർ: മദ്യപിച്ചെത്തിയ ഭർത്താക്കൻമാരുടെ പീഡനത്തിൽ മനംനൊന്ത് വീടു വിട്ടിറങ്ങിയ സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു . ഉത്തർപ്രദേശിലെ ഗൊരഖ്പൂർ സ്വദേശികളായ കവിത, ബബ്ലു എന്നിവരാണ് ശിവക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. ഇൻസ്റ്റാഗ്രം വഴി പരിചയപ്പെട്ട ഇവർ 6 വർഷമായി സുഹൃത്തുക്കളാണ്. ഭർത്താക്കൻമാരുടെ പീഡനത്തെ കുറിച്ച് പരസ്പരം പറഞ്ഞ് ചർച്ച് ചെയ്ത ഇവർ ഒടുവിൽ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഡിയോറിയയിലെ ചോട്ടി കാശി എന്നറിയപ്പെടുന്ന ശിവക്ഷേത്രത്തിൽ വച്ചാണ് വിവാഹിതരായത്. ഇരുവർക്കും ആദ്യ ബന്ധത്തിൽ മക്കളുമുണ്ട് . മദ്യലഹരിയിലായിരുന്ന ഭർത്താക്കന്മാർ തങ്ങളെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും , ജീവിതം മടുത്ത അവസ്ഥയിലാണ് ഈ വിവാഹം തെരഞ്ഞെടുത്തതെന്നും അവർ പറഞ്ഞു.
Discussion about this post