പാലക്കാട്: നെന്മാറയിൽ പരോളിലിറങ്ങിയ പ്രതി അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. പോത്തുണ്ടി സ്വദേശികളായ സുധാകരൻ (50), അമ്മ ലക്ഷ്മി (68) എന്നിവരാണ് കൊല്ലപ്പെട്ടത്.
അയൽവാസിയായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത് . സുധാകരന്റെ ജേഷ്ഠന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവേ പുറത്തിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരന്റെ വീട്ടിലെത്തി ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി.
2019 ലാണ് സജിതയെ ചെന്താമര കൊലപ്പെടുത്തിയത് . താനും , ഭാര്യയും അകലാൻ കാരണം സജിതയാണെന്ന സംശയത്തിന്റെ പേരിലാണ് അന്ന് ഒളിച്ചിരുന്ന് സജിതയെ കുത്തിക്കൊലപ്പെടുത്തിയത് . ചെന്താമര ജാമ്യത്തിലിറങ്ങിയത് അറിഞ്ഞ നാട്ടുകാർ ഏറെ ഭയത്തിലായിരുന്നു. ഇയാൾ വീണ്ടും ആരെയെങ്കിലും വക വരുത്തുമെന്ന് നാട്ടുകാർ തന്നെ പോലീസിൽ അറിയിച്ചതായും സൂചനയുണ്ട്.