കണ്ണൂർ: നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കണ്ണൂരിലെ പാപ്പിനിശ്ശേരിയിലാണ് സംഭവം. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടേതാണ് പെൺകുഞ്ഞ്. കുഞ്ഞ് തങ്ങൾക്കൊപ്പം ഉറങ്ങുകയായിരുന്നെന്ന് അവർ പറഞ്ഞു.
ഇന്നലെ രാത്രിയാണ് സംഭവം. അക്കമ്മാളീന്റെയും മുത്തുവിന്റെയും മകൾ യാസികയാണ് മരിച്ചത്. ദമ്പതികൾ വാടക വീട്ടിലാണ് താമസിക്കുന്നത്. കാണാതായ കുഞ്ഞിനെ അന്വേഷിച്ച് നടത്തിയ തിരച്ചിലിൽ കിണറ്റിൽ മൃതദേഹം കണ്ടതായി ദമ്പതികൾ പോലീസിനോട് പറഞ്ഞു.
ദമ്പതികളുടെ ബന്ധുവും അവരോടൊപ്പമുണ്ട്. ഇന്നലെ രാത്രി വൈകിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു.
Discussion about this post