കണ്ണൂർ : കേളകത്ത് നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു . കായം കുളം ദേവ കമ്മ്യൂണിക്കേഷൻസ് നാടക സംഘം യാത്ര ചെയ്ത ബസാണ് മറിഞ്ഞത്. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32) , കരുനാഗപ്പളിൽ തേവലക്കര സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത് .
14 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അപകടം നടന്നത് .രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിയിലേയ്ക്ക് പോകുകയായിരുന്നു ബസ് .
മലയാംപടിയിൽ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ ബസിന്റെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിന്റെ മുൻ വശത്തിരുന്നവരാണ് മരിച്ചത് . നെടും പോയിൽ വാടി റോഡിൽ പേര്യ ചുരത്തിൽ എത്തിയപ്പോൾ വഴി ബ്ലോക്കാണെന്ന് അറിഞ്ഞ് കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലേയ്ക്ക് പോകുന്നതിനാണ് എളുപ്പ വഴിയിലൂടെ കേളകം വഴി പോയത് .
എന്നാൽ ഈ വഴി കുത്തനെയുള്ള ഇറക്കങ്ങളും , വളവുകളുമാണെന്നും വലിയ ബസുകൾ ഇതുവഴി പോകാറില്ലെന്നും നാട്ടുകാർ പറഞ്ഞു. ഗൂഗിൾ മാപ്പ് നോക്കി വന്നതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം.